0%

Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.5K

മുഖ പരിചയം ഉണ്ടല്ലോ ?? " 'അമ്മ സംശയതോടെ എന്നെ നോക്കി

" ആ ഉണ്ടാവും അമ്മേ ഇവിടുത്തെ ചേച്ചിയുടെ കല്യാണത്തിന് ഫുഡ് വിളമ്പാൻ ഞാൻ ഇവിടെ ഉണ്ടായിരുന്നു. അന്ന് കറി എടുക്കാൻ പോയ എന്നെ അക്ഷര വന്നു തട്ടി കറി മറിഞ്ഞപ്പോൾ എന്നെ ഇവിടുന്ന് ആട്ടി ഇറക്കിയത് വലിയ ബഹളം ഒക്കെ ആയിരുന്നു " ഞാൻ ഒരു ചെറു പുഞ്ചിരിയോടെ അവളെ നോക്കിക്കൊണ്ട് പറഞ്ഞു അത് കേട്ട് അമ്മയാണേൽ ആകെ വിളറി വെളുത്ത് പോയി. ഇടക്ക് തിരഞ്ഞു അവളെ നോക്കുന്നുണ്ട് അവളും ഒന്നും മിണ്ടിയില്ല

"മോൻ അതൊക്കെ മറന്നു കള . നിങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി ഇരിക്കണം കേട്ടോ ഇവൾക്ക് കുറച്ചു അഹങ്കാരം കൂടുതൽ ആണ് ഞങ്ങളുടെ കുഴപമാ മോൻ ക്ഷമിക്കണം " അവർ അതും പറഞ്ഞു അവളെ നോക്കി

" ഹേയ് എന്തിനാ അമ്മേ ക്ഷമയോകെ എനിക്ക് ഇതൊന്നും പുത്തരിയല്ല .. പിന്നെ കൂട്ടുകാർ ആവുന്ന കാര്യം അത് നടക്കും ന്ന് തോന്നുന്നില്ല ഞാൻ ശ്രമിക്കാം .. ഞാൻ പൊക്കോട്ടെ ചായക്ക് നന്ദി , ഇപോ അമ്മയെ വീട്ടിൽ കൊണ്ടു വന്നു കാണും എനിക്ക് അങ്ങിട്ട് പോണം " ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി

"മോനെ നിക്ക് .. ടി അവനെ കൊണ്ട് വീട്ടിൽ ആക്കിയിട്ട് വ " 'അമ്മ അവളെ നോക്കി പറഞ്ഞു . കേൾക്കണ്ട താമസം അവൾ വേഗം കാറിന്റെ കീ എടുത്ത് ഇറങ്ങി

"വേണ്ടമേ ഞാൻ പൊക്കോളം "

"നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് അവൾ അല്ലെ അപ്പോ കൊണ്ടാക്കുന്നതും

💬 Comments

View all comments