0%

Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.5K

ഇവിടെ "

"നിന്റെ ഫോണ് റെഡി ആകണ്ടേ? ഇറങ്ങി വ" അവൾ കാർ തുറന്നു ഇറങ്ങി , പുറകെ ഞാനും എന്നാൽ കടയ്ക്ക് ഉള്ളിൽ ചെന്ന് അവൾ ഒരു പുതിയ ഫോണ് ആണ് വാങ്ങിയത് mi ടെ ഏറ്റവും പുതിയ മോഡൽ ആയിരുന്നു. ഞാൻ ആവുന്ന പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല അവസാനം അവൾ പേഴ്സിൽ കരുതിയിരുന്ന എന്റെ സിം അതിൽ ഇട്ടു

" ദെ നിന്നോട് ഞാൻ ചെയ്തതിന് ഒക്കെ ഉള്ള പരിഹാരം ആണ് ഇത് .. ഇനി അക്കാര്യം ഒന്നും എന്നോട് പറയരുത് .. നമ്മൾ ഇനി ഫ്രണ്ട്‌സ് ആണ് ഓകെ ആണോ"

ഞാൻ ഒന്നും മിണ്ടാതെ നിന്നു

"ടാ വാങ്ങടാ ... " അവൾ ഉച്ചത്തിൽ പറഞ്ഞു ആ കടയിൽ നിന്നവർ എല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ യാന്ത്രികമായി ഞാൻ ആ ഫോണ് വാങ്ങി " ആ നല്ല കൂട്ടുകാരൻ ,അപ്പോ വ നിന്റെ വീട്ടിൽ പോവാം " അവൾ പുറത്തേക്ക് ഇറങ്ങി . രണ്ടുപേരും കാറിൽ കയറി കാർ പിന്നെയും മുന്നോട്ട് പോയിക്കൊണ്ടിരുന്നു

" എന്നെ കോളേജിനു മുന്നിൽ വിട്ടാൽ മതി " ഞാൻ പറഞ്ഞു

"അതെന്താ നിന്നെ വീട്ടിൽ കൊണ്ട് വിടാൻ ആണ് അമ്മയുടെ ഓഡർ ഇല്ലേൽ എനിക് പണി കിട്ടും .. അറിയാല്ലോ കണ്ടതല്ലേ "

" വേണ്ട എന്നെ കോളേജിന് ഫ്രണ്ടിൽ വിട്ടാൽ മതി എന്റെ സൈക്കിൾ അവിടെ ഉണ്ട് . "

"സൈക്കിൾ ?? നീ സൈക്കിളിൽ ആണോ വരുന്നേ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ ഞാൻ എന്നും

💬 Comments

View all comments