Chapter Title : Unknown Eyes 2 [കാളിയൻ]
നോട്ടത്തിൽ താൻ ഇരുന്ന ഇരുപ്പിന് ആവിയാവുന്ന പോലെ ജോബിന് തോന്നി .....
ജോബിൻ : ശെന്റമ്മച്ചീ... ഇവളെന്താട ഇങ്ങനെ നോക്കുന്നത് ... ഇവൾടെ തന്തയെ ഞാൻ കൊന്ന കണക്കാണല്ലോ ഇവൾടെ നോട്ടം......
രാഹുൽ : ന്റ പൊന്ന് മോനെ അവൾ വേറൊരു ടൈപ്പാണ് ....നീ മാനത്തൂടെ പോണ പണി ഏണി വച്ച് വാങ്ങല്ലെടാ പൊന്നളിയാ....
സതീഷ് : ശരിയാടാ അവളൊരു ടൈപ്പാ.... അവൾടെ ഒരു ഫെമിനിച്ചി ലുക്കും .... എന്നെ ഒക്കെ കാണുമ്പോ ഒരു തരം വെറുപ്പാ അവളുടെ മുഖത്ത് .....
പ്രമോദ് : ഓ അല്ലെങ്കിൽ പിന്നെ നിന്നെ കണ്ടാൽ പിടിച്ചുമ്മം വയ്ക്കാൻ തോന്നും.... ഒന്നു പോടാ വേട്ടാവളിയാ........
അജിത്ത് : അല്ലെടാ പ്രമോദേ സതീഷ് പറഞ്ഞതിലും അല്പം കാര്യമൊണ്ട് ആണുങ്ങളുടെ പെരുമാറ്റമാണവൾക്ക് എടുത്തടിച്ച സംസാരവും .... ഇന്നാൾ ഞാനൊരു പേന ചോദിച്ചപ്പോ എന്താടാ നിന്റെ വീട്ടിൽ ഒരു പേന വാങ്ങാൻ കാശില്ലേന്ന് ചോദിച്ച മോളാ.....
രാഹുൽ : അറിയാട..... അനൂന്റെ കൂട്ടുക്കാരി ആയോണ്ടാ ഞാൻ കണ്ടില്ലാന്ന് നടിക്കുന്നത്. അല്ലേൽ പണ്ടെ അവൾളെ മൊണപ്പ് ഞാനങ്ങവസാനിപ്പിച്ചേനെ......
"ഇവന്മാരെന്താ വീട്ടിൽ നിന്നൊന്നും തിന്നാതയാണോ വരവ് .....എപ്പൊ നോക്കിയാലും ഇവന്മാരുടെ വായിലെന്തേലുമൊക്കെ കാണും .... തീറ്റി പണ്ടാരങ്ങൾ " മിടിൽ ബെഞ്ചിലിരുന്ന് കൊണ്ട് ഹെലൻ പിറുപിറുത്തു....
അനുപമ : എന്തോന്നാടി.....അവന്മാര് തിന്നട്ടെടി.....അവന്മാരെ പോലെ ലാസ്റ്റ് ബഞ്ചിലിരുന്ന് ഒളിച്ചും പാത്തുമൊക്കെ ഇങ്ങനെ കഴിക്കാൻ പറ്റാത്തേന്റ കുശുമ്പല്ലേടി നിനക്ക് അവന്മാരോട് .........
മീനാക്ഷി : സത്യം ........
ഹെലൻ : നീ പോടി തടിച്ചിപാറു........
തേർഡ് ഇയർ സുവോളജിയിലെ അറിയപ്പെടാത്ത ചെറിയ
💬 Comments
View all comments