0%

Chapter Title : ഉന്മാദ വേളകൾ 5 [Rolexx]

Author : Rolexx Read All Parts 302

പോലെ ഒരു ഭ്രമം.അതുകൊണ്ട് തന്നെയാണ് അവളെ കിട്ടാതിരുന്നിട്ടും ഉണ്ടായിരുന്ന വിഷമം പെട്ടെന്ന് തന്നെ എന്നിൽ നിന്നും അകന്നു പോയത്.എനിക്ക് പെട്ടെന്ന് തന്നെ അവളെ മറക്കാൻ സാധിച്ചിരുന്നു.

എന്റെ യഥാർത്ഥ പ്രണയത്തെപറ്റി പറഞ്ഞാൽ അവളെന്റെ കളിക്കൂട്ടുക്കാരിയായിരുന്നു.എന്റെ അമ്മാവന്റെ മകൾ.എനിക്ക് മൂന്ന് അമ്മാവൻമാരും അവർക്കെല്ലാം പെൺമക്കൾ ഉണ്ടായിരുന്നെങ്കിലും ഇവളോട് എനിക്ക് മറ്റുള്ളവരിൽ നിന്നും എന്തോ വ്യത്യസ്തമായ ഒരു ഇഷ്ടം ഉണ്ടെന്ന് ഞാൻ പതിയെ മനസ്സിലാക്കി.ശാരിക എന്നായിരുന്നു അവളുടെ പേര്.എന്റെ സമപ്രായമായിരുന്നു അവൾക്ക്.അവളെ പറ്റി പറയാൻ എനിക്ക് വാക്കുകളില്ല.

അത്രയ്ക്ക് സുന്ദരി ആയിരുന്നു അവൾ.അത് അല്ലെങ്കിലും അങ്ങനെയാണല്ലോ നമ്മൾ പ്രണയിക്കുമ്പോൾ നമ്മൾ പ്രണയിക്കുന്ന വ്യക്തിക്കായിരിക്കും നമ്മുടെ കണ്ണിൽ എല്ലാവരെക്കാളും സൗന്ദര്യം.എന്റെ വീട്ടിൽ നിന്നും 3km അകലമെ അവളുടെ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളു.അതുകൊണ്ട് ഇടക്ക് ഇടക്ക് ഞാൻ അവളുടെ വീട്ടിൽ പോകും.പലപ്പോഴും അവളുമൊത്തുള്ള ദിനങ്ങൾ എന്നിൽ വളരെയധികം സന്തോഷം പകർന്നു.

ആ സന്തോഷ നിമിഷങ്ങളുടെ ഓർമ്മയിൽ എനിക്ക് മറ്റുള്ള ദിവസങ്ങളിലും ഉന്മേഷം പകരും.അതുകൊണ്ട് തന്നെയാണ് കോളേജിൽ എനിക്ക് അവസാന വർഷം വളരെ നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിഞ്ഞത്. അവളുമൊത്തുള്ള ഓരോ നിമിഷവും എന്നിൽ അവളോട് ഉള്ള ഇഷ്ടം കൂട്ടി കൊണ്ടിരുന്നു.അങ്ങനെ പോളിടെക്നികിൽ നിന്ന് പാസായതിനു ശേഷം ഞാൻ ഒരു കമ്പനിയിൽ ട്രെയ്നിയായി ജോലിക്ക് കേറി.എന്റെ വീട്ടിൽ നിന്നും 2 മണിക്കൂറിലധികം യാത്ര ചെയ്യാനുള്ള ദൂരം ഉണ്ടായിരുന്നു അവിടെക്ക്.അതുകൊണ്ട് താമസം കമ്പനിയുടെ അടുത്തായിരുന്നു.

കമ്പനി കോട്ടേർഴ്സ് ആയിരുന്നു അത്.അവിടെ എനിക്ക് പല ജില്ലകളിൽ നിന്നും ഉള്ള ഫ്രണ്ട്സിനെ കിട്ടി.എന്റെ കോട്ടേർഴ്സിൽ 8 പേരുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും കൂടി നല്ല രസമായിരുന്നു അവിടെ.പിന്നെ വീട്ടിൽ അല്ലാത്തതു കാരണം

💬 Comments

View all comments