0%

Chapter Title : ഉന്മാദത്തുമ്പികള്‍ 1 [Pamman Junior]

Author : Pamman Junior Read All Parts 418

ഇല്ലത്തിന്റെ ഹെലികോപ്ടര്‍ ഷോട്ട്.
ഇല്ലത്തിന് ഉള്ളില്‍ നിന്ന് സന്ധ്യ അന്തര്‍ജനത്തിന്റെ ശബ്ദം കേള്‍ക്കാം...

''നിങ്ങടെ അമ്മയ്ക്ക് ഇപ്പോ എന്താ നാലായിരം രൂപയുടെ അത്യാവശ്യം വന്നത്.''
ലെച്ചുമറുപടി പറയുന്നതും അകത്തുനിന്ന് കേള്‍ക്കുന്നു...

''അത്... വീടിന്റെ ജനാലകളൊക്കെ വെച്ചത് രമ്യേച്ചിയുടെ ബേക്കറി ഓണറില്‍ നിന്ന് കടംവാങ്ങിയായിരുന്നു. ഇപ്പോള്‍ ബേക്കറി നഷ്ടത്തിലല്ലേ. രമ്യേച്ചിയെ ഇപ്പോള്‍ ജോലിക്ക് വിളിക്കുന്നും ഇല്ല. ഇന്നലെ ആ മാമ്മന്‍ അമ്മയെ വിളിച്ച് കാശ് ചോദിച്ചു.''

''ഓ... അതാണോ...ഇനി അതിന്റെ പേരില്‍ ജോസ് മാപ്പിള വേണേല്‍ നിന്റെ അമ്മയെ പിഴിയും അല്ലേ... അമ്മയ്ക്കിപ്പോഴും കൊടുപ്പൊക്കെയുണ്ടോ...''

സന്ധ്യ അന്തര്‍ജനത്തിന്റെ വാക്കുകള്‍കേട്ട് ലെച്ചുവിന്റെ മുഖംവാടുന്നു. സങ്കടം നിറഞ്ഞ ലെച്ചുവിന്റെ മുഖം (ക്ലോസപ്പ് ഷോട്ട്)

ലെച്ചുവിന്റെ മുഖം ക്ലോസപ്പില്‍ കാണിക്കുമ്പോള്‍തന്നെ സന്ധ്യ അന്തര്‍ജ്ജനത്തിന്റെ വാക്കുകള്‍...

''ലെച്ചുവും രമ്യയും പിന്നാ ലിജുവും ഒന്നും ഗോപിയുടെ മക്കളല്ലന്നാ പറയുന്നെ... അത് നിനക്ക് അറിയാമോ കൊച്ചേ...''

ലെച്ചുവിന്റെ ഇരുകണ്ണുകളും നിറഞ്ഞൊഴുകുന്നു... കണ്ണീര്‍ത്തുള്ളി അവളുടെ കവിളിലൂടെ ഒഴുകുന്നു.

ലെച്ചുവിന്റെ ആത്മഗദം: എന്ന് കാശ് കടം ചോദിക്കാന്‍ വന്നാലും ഇവര്‍ കരയിപ്പിച്ചേ വിടൂ... എന്നിട്ട് അവസാനം കെട്ടിപ്പിടിച്ച് കരണ്ടാന്നൊരു പറച്ചിലും. അമ്മ ശരീരം വിറ്റാണ് ജീവിച്ചതെന്ന് അറിവുവെച്ചകാലം മുതല്‍ മനസ്സിലാക്കാന്‍ തുടങ്ങിയതാ...

ലെച്ചുവിന്റെ ഏങ്ങിക്കരച്ചില്‍ അറിയാതെ ഉച്ചത്തിലായി...

സന്ധ്യഅന്തര്‍ജനം ലെച്ചുവിന്റെ കരച്ചില്‍ വകവയ്ക്കാതെ തന്റെ സാരിയും അടിപ്പാവാടയും മുട്ടിന് മുകളിലേക്ക് കയറ്റിവെച്ചു.
''മേളിലോട്ട് തിരുമ്മ്... ഞാന്‍ കാശൊക്കെ തരാം... കാശ് തരില്ലെന്ന് പറഞ്ഞില്ലല്ലോ... തിരുമ്മ് കൊച്ചേ...'' സന്ധ്യാ അന്തര്‍ജനം ലെച്ചുവിന്റെ കൈകള്‍ രണ്ടും പിടിച്ച് തന്റെ തുടയിലേക്ക് അമര്‍ത്തുന്നു.

''തിരുമിക്കോ കൊച്ചേ...''സന്ധ്യ അന്തര്‍ജനത്തിന്റെ കൈകള്‍ ലെച്ചുവിന്റെ മെലിഞ്ഞ കൈപ്പടത്തില്‍ അമരുന്നു.

💬 Comments

View all comments