Chapter Title : ഉണ്ണികുട്ടന്റെ യോഗം 1 [Vethalam]
കഴിഞ്ഞോളാം എന്റെ നേരെ മൂത്തവൻ പറഞ്ഞു
മക്കളെ നിങ്ങൾ ഒരമ്മയുടെ വയറ്റിൽ പിറന്നവരാ പക്ഷെ കയറി വരുന്ന കുട്ടികൾ എട്ടു കുടുംബത്തിൽ നിന്നാ അത് കൊണ്ടാ നിങ്ങളോട് വേറെ വേറെ വീട് പണിയാൻ പറഞ്ഞത് ഈ വീട് തത്കാലം ശശിയും ഉണ്ണിയും താമസിക്കട്ടെ ഉണ്ണിയുടെ വിവാഹം ആവുമ്പോൾ ശശി പുതിയ വീട്ടിലേക്കു മാറിയാൽ മതി
അമ്മയുടെ സ്നേഹം ഏറ്റവും കുറച്ചു കിട്ടിയത് ഉണ്ണിക്കാണ് നിങ്ങൾ എല്ലാവരുടെയും ശ്രദ്ധ അവനിൽ വേണം ഇനി എല്ലാരും പോയി കിടന്നോളു
ഒരാഴ്ച കൊണ്ടു തന്നെ എല്ലാവരുടെയും പെണ്ണ് കാണൽ കഴിഞ്ഞു മൂത്ത ചേട്ടന്മാർക്ക് ഒരു വീട്ടിൽ നിന്നു തന്നെ ചേച്ചിയും അനിയത്തിയും ഒരു മാസം കഴിഞ്ഞതും ഒരു പന്തലിൽ 8 വിവാഹം നാടൊട്ടുക്കും വിളിച്ചു ഗംഭീര സദ്യയോടെ ആ കരയിൽ ആദ്യമായിട്ടും അവസാനമായിട്ടുമാണ് ഒരു വീട്ടിലെ എട്ടു പേരുടെ കല്യാണം ഒരുമിച്ചു കാണുന്നത് അതോടെ ആ വലിയ വീട്ടിൽ നിറയെ ആളുകളായി വലിയേട്ടന്റെ മുറിയിൽ നിന്നും ഞാൻ അമ്മയുടെ മുറിയിലേക്ക് കിടപ്പു മാറ്റി
കല്യാണ തിരക്കെല്ലാം കഴിഞ്ഞതും അച്ഛൻ ഒരു തീർത്ഥ യാത്രക്കിറങ്ങി പിന്നെ വല്യേട്ടനും രണ്ടാമത്തെ ഏട്ടനും ഒഴികെയുള്ളവർ സ്വന്തം വീട് പണി തീരും വരെ അവരവരുടെ ഭാര്യ വീട്ടിലേക്കു താമസം മാറ്റി
അതിനിടയിൽ മറ്റൊരു അത്ഭുതം കൂടി സംഭവിച്ചിരുന്നു ഞാൻ ഏഴാം ക്ലാസ്സിൽ പാസ്സായി വല്യേട്ടന്റെ ഭാര്യ ഗിരിജേടത്തിയുടെ നിർബന്ധം മൂലം എന്നെ 4 കിലോമീറ്റർ ദൂരത്തുള്ള സർക്കാർ സ്കൂളിൽ എട്ടാം ക്ലാസ്സിൽ ചേർത്തു വീട്ടിൽ വന്നാൽ വനജേടത്തി നിർബന്ധിച്ചു പഠിപ്പിച്ചിരുന്ന കൊണ്ട് വീട്ടിലേക്കു ഞാൻ കൊണ്ടു വന്നിരുന്ന
💬 Comments
View all comments