0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]

Author : Vethalam Read All Parts 440.6K

നീ  നോക്കിക്കോ ഇതിൽ പിടിച്ചു ഞാനൊരു കളി കളിക്കും അവൾ വരും നിന്നെത്തേടി വരും  നീ കണ്ടോ

വിനോദ് പറഞ്ഞു

വളരെ പതിയെയാണ് ഞാൻ ബൈക്ക് ഓടിച്ചു കുന്നിറങ്ങിയത്

വീട്ടിലേക്കുള്ള വഴിയിലെ ബസ്സ്റ്റോപ്പിൽ ലത നിൽപുണ്ടായിരുന്നു എന്റെ ബൈക്ക് കണ്ടതും അവളോടി റോഡിലേക്കിറങ്ങി

പനി കുറഞ്ഞോ അവൾ ബൈക്ക് തടഞ്ഞു നിർത്തി ചോദിച്ചു

മ്മ്മ്മ്മ് ഞാനൊന്നു മൂളി

അല്ലെങ്കി എപ്പോഴും കൂടെയുണ്ടല്ലോ ഒരു വാനര പട അവർക്കിന്നൊരു ദിവസം വീട്ടിൽ കൊണ്ടു വന്നു വിട്ട് കൂടെ വയ്യാന്ന് അറിഞ്ഞു കൂടെ

അവന്മാർക്ക്

നീ നിന്റെ പണി നോക്കെടി എന്ന് പറയാനാ വന്നതെങ്കിലും ഞാനൊന്നും മിണ്ടിയില്ല

അവൾക്ക് പോവാനുള്ള ബസ് വന്നു നിന്നു

എനിക്കിഷ്ട്ടമല്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല കേട്ടോ

അവളോടി പോയി ബസിൽ കയറി

എന്താ അവള് പറഞ്ഞതിന്റെ അർത്ഥം ഇഷ്ടമാണെന്നോ അല്ലന്നോ

ഇഷ്ട്ടമല്ല എന്ന് പറഞ്ഞില്ല പക്ഷെ ഇഷ്ട്ടമാണ് എന്നും പറഞ്ഞില്ല ല്ലോ

പോം ഒരു ലോറിയുടെ നീണ്ട ഹോണടി കേട്ട് ഞാൻ ഞെട്ടി ചിന്തയിൽ നിന്നുണർന്നു

അതിന്റെ ഡ്രൈവർ എന്തോ വിളിച്ചു പറഞ്ഞു കൊണ്ട് കടന്നു പോയി

തെറിയാവും വിളിച്ചത്

സാധാരണ രീതിക്കു അവന്റെ പുറകെ  ചെന്നു വട്ടം വെച്ചു ഒന്ന് പൊട്ടിക്കേണ്ടതാണ് പക്ഷെ ലത പറഞ്ഞിട്ട് പോയതിന്റെ അർത്ഥമെന്താന്ന് ആലോചിച്ചു തല പുകച്ചു കൊണ്ട് ഞാൻ വീട്ടിലേക്കു പോയി

💬 Comments

View all comments