Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
ഷീറ്റിരിക്കുന്നെ മൊത്തം കൊണ്ടു പോയി വിറ്റു ഇനി ഷീറ്റ് ആയിട്ട് വേണം
അപ്പോൾ ഷീറ്റ് വിറ്റു കിട്ടിയ പൈസയാണ് ഗുരുജിക്ക് കൊടുക്കാൻ നോക്കിയത്
അവൾ ബാത്ത് റൂമിലേക്ക് കയറി
എന്റെ ലത കുട്ടി ഇന്ന് എന്നെ അന്വേഷിക്കുമോ ഞാനെന്താ വരാത്തെ എന്നോർക്കുമോ
വല്ലപോഴും കണ്ണുകൾ തമ്മിലിടയുമ്പോൾ ഒരു ചെറു പുഞ്ചിരി ആ മുഖത്ത് വരുന്നുണ്ട് അത് കാണുമ്പോൾ മരുഭൂമിയിൽ മഞ്ഞു പെയ്ത പോലെയൊരു സുഖമാണ്
ഇത്ര നാളായിട്ടും അവളോടു മാത്രം ശരിക്ക് മിണ്ടുവാൻ പറ്റിയിട്ടില്ല
അവളുടെ അടുത്ത് ചെന്നാലോ അവളടുത്തു വന്നാലോ എന്റെ നെഞ്ച് പട പട ന്നു ഇടി തുടങ്ങും ശരീരമാകെ വിറയൽ പോലെ തൊണ്ട ആകെ വരളും എന്താ ചെയ്യണ്ടേ എന്താ പറയേണ്ടേ ന്നൊരു പരിഭ്രമം
വല്ല്യ ജാഡ കാണിച്ചു നടന്നവളുമാരൊക്കെ ഇപ്പൊ ഇപ്പൊ തൊട്ടടുത്തു വന്നിരിക്കാനും ഇങ്ങോട്ട് വന്നു മിണ്ടാനുമൊക്കെ തുടങ്ങി അന്നേരമൊന്നും എനിക്കൊരു പ്രശ്നവുമില്ല പക്ഷെ ലത അടുത്തു വരുമ്പോൾ ഒരു വെപ്രാളമാണ്
ഒരു നൂറു കത്തെങ്കിലും അവൾക്ക് കൊടുക്കാൻ വിനോദ് എഴുതി തന്നു പക്ഷെ അവളെ കാണുമ്പോ എന്റെ കൈ വിറക്കും
ചേട്ടായിക്കാരോടേലും പ്രേമമുണ്ടോ
ഞാനൊന്നു ഞെട്ടി
ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുവാരുന്നു ഞാൻ
കൂടെ ഇങ്ങനെയൊരാൾ ഉള്ളത് പോലും ഞാൻ മറന്നു പോയിരുന്നു
എന്താടി
ചേട്ടായി ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ ന്നു
അവൾ എന്റെ തൊട്ടടുത്ത് വന്നിട്ട് വീണ്ടും ചോദിച്ചു
ഞാനവളുടെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു സെറ്റിയിൽ പോയിരുന്നു
ഇല്ലെടി നിനക്കോ
എനിക്കുമില്ല
എന്നാ നമുക്കങ്ങു പ്രേമിച്ചാലോടി
വേണ്ടാ വാപ്പ ചിലപ്പോ സമ്മതിച്ചേക്കും പക്ഷെ ഉമ്മച്ചി
💬 Comments
View all comments