Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
വളർത്തേണ്ട അതിനു വേണ്ടിയ ഒരു സാഹചര്യമുണ്ടായാൽ ഞാൻ അങ്ങോട്ട് പറയാം അത് വരെ മോഹങ്ങളൊന്നും വേണ്ട
ശരി ഗുരുജി
നിന്റെ ആഗ്രഹം നിന്റെ മനസ്സിൽ തന്നെയിരുന്നാൽ മതി
അറിയിക്കേണ്ട കാലം വന്നാൽ ഞാനതു ചെയ്തോളാം നീ നിന്റെ ലക്ഷ്യത്തിൽ നിന്നു വ്യതിചലിക്കാതിരിക്കുക
ശരി ഗുരുജി
ഞാനാ പാദാരവിന്ദങ്ങളിൽ തൊട്ടു വണങ്ങി യാത്ര പറഞ്ഞിറങ്ങി
സമീറ ബുള്ളറ്റിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു
എന്ത് പറ്റി സാമി വഴക്കു പറഞ്ഞോ മുഖത്തൊരു വാട്ടമുണ്ടല്ലോ
അവളെന്നെ കണ്ടതും ചോദിച്ചു
ഒന്നുമില്ലെടി പെണ്ണെ
നീ കയറ്
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു തിരിച്ചു നിർത്തി
ആശ്രമത്തിൽ നിന്നിറങ്ങി വഴിയിൽ കാണുന്നവരെല്ലാം കൈ പൊക്കി കാണിച്ചും ചിരിച്ചു കാണിച്ചും കടന്നു പോയികൊണ്ടിരുന്നു
സമീ ഇതാണ് ഞങ്ങളുടെ ടൗൺ
ഉണ്ണിയേട്ടാ നമുക്കൊരു സ്വർണ്ണക്കടയിൽ കയറണം
എന്തിനാടി
അതൊക്കെയുണ്ട്
മയൂര ജ്വല്ലറി എന്ന ബോർഡ് കണ്ടതും
ദാ ഉണ്ണിയേട്ടാ സ്വർണ്ണക്കട നമുക്കവിടെ കയറാം
ബോർഡിന് മുകളിലെ ഭാസ്കര പിള്ള ആൻഡ് സൺസ് എന്നത് അവൾ ശ്രദ്ധിച്ചില്ല
കടയുടെ മുൻപിൽ വണ്ടി നിർത്തി
കടയിലുണ്ടായി രുന്നവർ അത്ഭുതത്തോടെ ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി
ഗ്ലാസ്സ് ഡോർ തുറന്നു അകത്തു കയറിയതും സെയിൽസിലും കൗണ്ടറിലും ഇരുന്നവർ ചാടിയെഴുനേറ്റു
സമീറ കാണാതെ ഞാനവരെ നോക്കി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു
കുട്ടികളുടെ വളയുണ്ടോ
അവൾ ചോദിച്ചു
എത്ര വയസ്സുള്ള കുട്ടിയാ
ചെറിയ കുട്ടിയാ അടുത്തിടെ ഉണ്ടായതേയുള്ളു
എത്ര മാസമായ കുട്ടിയാ
ഒരു മാസം ആവുന്നേയുള്ളു അല്ലെ ഉണ്ണിയേട്ടാ
ആഹ് അതെയതെ
ഞാനാണേൽ ആദ്യമായി കയറിയ കട പോലെ ഡിസ്പ്ലേ നോക്കി
💬 Comments
View all comments