0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 13 [Vethalam]

Author : Vethalam Read All Parts 272.8K

എടുത്ത് പുറത്തേക്കിറങ്ങി

ഉണ്ണിയേട്ടാ........

ഹൃദയം തകർന്ന ഒരു വിളി

മുന്നോട്ടു വെച്ച കാൽ പറിച്ചെടുക്കാനാവാതെ അങ്ങനെ തന്നെ നിന്നു പോയി

എടാ ഉണ്ണി നീ നിന്റെ മോളെയൊന്നു നോക്കുകയെങ്കിലും ചെയ്യെടാ

മൂന്നു ദിവസമായി ഇവൾ പച്ചവെള്ളം പോലും കുടിക്കുന്നില്ല കുളിക്കുന്നില്ല ഉറങ്ങുന്നില്ല ഇങ്ങനെ കൊല്ലാക്കൊല ചെയ്യാനാണോടാ നീ കഷ്ട്ടപെട്ടു ഇവളെ ഇങ്ങനെയാക്കിയത് ഇത്താ കരയുകയായിരുന്നു

ഞാൻ തിരിച്ചു കയറി

പാറിപറന്ന മുടി മുഷിഞ്ഞ വേഷം കരഞ്ഞു തളർന്ന കണ്ണുകൾ വാടിയ മുഖം കവിളിലൂടെ കണ്ണുനീര് ധാരയായി ഒഴുകുന്നു

എന്റെ നെഞ്ച് തകർന്നു പോയി അവളുടെ ആ രൂപം കണ്ട് ഞാനവളുടെ അടുത്തേക്ക് ചെന്നു

മോളെ.....സമീ

പൊട്ടിക്കരഞ്ഞു കൊണ്ടവളെന്റെ നെഞ്ചിലേക്ക് വീണു എന്റെയും കണ്ടു നിന്ന ഇത്തയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി

എന്റെ ഷർട്ടവളുടെ കണ്ണു നീരിൽ കുതിർന്നു

അവളുടെ ദുർബലമായ കൈകൾ എന്നെ ചുറ്റി പിടിച്ചു

ആ ശരീരത്തിനു ഭാരം കൂടുന്ന പോലെ അവൾ തളർന്നു താഴേക്കൂർന്നു

അവളെ താങ്ങി പിടിച്ചു സെറ്റിയിലേക്കിരുത്തി

സമീ........

മ്മ്മ്മ്മ് അവൾ ഒന്ന് ഞരങ്ങി

ഇത്താ കുറച്ചു വെള്ളമിങ്ങെടുത്തേ

പറയും മുൻപേ ഇത്താ വെള്ളമെടുത്തിരുന്നു

ഞാനതു വാങ്ങി കുറച്ചവളുടെ മുഖത്ത് തളിച്ചു

എഴുനേറ്റിരുന്നേ

എന്നിട്ടീ വെള്ളം കുറച്ചു കുടിച്ചേ

വെള്ളം ഞാനവളുടെ ചുണ്ടോടു ചേർത്തു ഒന്ന് രണ്ട് കവിൾ വെള്ളം കുടിച്ചിട്ട്

മതിയെന്നവൾ തല വെട്ടിച്ചു

അവളുടെ കൈ കാലുകൾ തണുത്ത് മരവിച്ചിരുന്നു

ഞാനവളെ കോരിയെടുത്ത് ബെഡിൽ കൊണ്ടു പോയി കിടത്തി

കാൽപാദങ്ങൾ തിരുമ്മി ചൂടാക്കി കൊണ്ട് ഇത്തയോട് പറഞ്ഞു

ഒരു ഗ്ലാസ്സ് ചെറു ചൂട് വെള്ളത്തിൽ രണ്ട് സ്പൂൺ പഞ്ചസാരയും അര

💬 Comments

View all comments