Chapter Title : ഉണ്ണികുട്ടന്റെ യോഗം 13 [Vethalam]
ഇടിവാൾ മിന്നി
എന്നിട്ട് സമീറ സമ്മതിച്ചോ
സമീറയും സമ്മതിച്ചില്ല ഞങ്ങളാരും സമ്മതിച്ചില്ല ഇത്ര കാലവും ഷാഹിനയെ കെട്ടണമെന്നായിരുന്നു ഇപ്പൊ സമീറ എഴുനേറ്റു നടന്നു തുടങ്ങിയപ്പോ അവർക്ക് സമീറയെ മതി പോലും
രാവിലേ ഇങ്ങോട്ട് പോരാൻ തുടങ്ങിയപ്പോ അങ്ങേരു സമീറയെ വഴക്കു പറഞ്ഞു
നീയാണേൽ അന്ന് അങ്ങോട്ടൊന്നു നോക്കുക കൂടി ചെയ്യാതെ പോയി അവൾ മോളിൽ നിന്നെയും നോക്കിയിരുപ്പായിരുന്നു
അതോടെ വാപ്പയും മോളും തമ്മിൽ പൊരിഞ്ഞ വഴക്ക് പിറ്റേ ദിവസം അവരെല്ലാം കൂടി അവളെ പെണ്ണ് കാണാൻ വന്നു അവളാ മുറി വിട്ടു പുറത്തിറങ്ങിയത് പോലുമില്ല ഒരേ ഇരുപ്പ് അവിടിരുന്നു
അവരു വൈകിട്ട് പോയി കഴിഞ്ഞാ അവളാ മുറിയിൽ നിന്നിറങ്ങിയത്
അങ്ങേര് അതേതാണ്ട് ഉറപ്പിച്ച മട്ടാ അവളെ ഒരുപാടു തല്ലി ഞാനിടയിൽ കയറിയ കൊണ്ട് കൂടുതലും കിട്ടിയത് എനിക്കിട്ടാ
അവളുടെ മയ്യത്തിലെ അവനെ കെട്ടിക്കു എന്നവൾ വാപ്പയുടെ മുഖത്ത് നോക്കി പറഞ്ഞു
ആ ചെറുക്കൻ വെളിലെങ്ങാണ്ടും പോയി കുറെ പൈസ ഉണ്ടാക്കിയിട്ടുണ്ട് അത് കണ്ടിട്ടുള്ള നെഗളിപ്പാ അങ്ങേർക്ക്
ശരിയിത്താ നിങ്ങൾ കൊച്ചിന്റെ അടുത്തേക്ക് ചെല്ലു ഞാൻ പോവട്ടെ നേരമൊരുപാടായി
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു
കോളജിലേക്ക് പോയി
ക്ലാസ് തുടങ്ങിയിരുന്നു
ക്ലാസ്സിലേക്ക് കയറിയതും ലത എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു പതിവില്ലാത്ത വിധം മൂന്നു തരം കുറികളുണ്ട് നെറ്റിയിൽ ഏതോ അമ്പലത്തിൽ പോയിട്ടാണ് വന്നേക്കുന്നത്
ഉച്ചക്ക് ബാക്കി മൂന്നു ചങ്കുകളും കൂടി എന്നെ ഒരേ ചീത്തവിളി
പത്രോസിനെ തല്ലാൻ പോയപ്പോ അവരോടു പറഞ്ഞില്ലെന്നു പറഞ്ഞു
എന്റെ പൊന്നളിയന്മാരെ ഞാനയാളെ തല്ലാൻ പോയതൊന്നുമല്ല നിവൃത്തിയില്ലാതെ ചെയ്തു പോയതാ
എന്നിട്ട് നീയെന്തിനാ ഞങ്ങളെ
💬 Comments
View all comments