Chapter Title : ഉണ്ണികുട്ടന്റെ യോഗം 13 [Vethalam]
തുടങ്ങി
വാതിലടച്ചു കുറ്റിയിട്ട് അവൾ പുറകെ വന്നു
നാട്ടിൽ പോവാണോ
അതേടി..നിങ്ങൾ വരുമോ
അവളുടെ മുഖം വാടി കണ്ണുകൾ നിറഞ്ഞു
അറിയില്ല ഉണ്ണിയേട്ടാ ഇനി
എന്നാ തിരിച്ചു വരുന്നേ
ഒരാഴ്ചയെങ്കിലും കഴിയും കുറെ ജോലിയുണ്ട് അന്ന് ഏട്ടത്തി പറഞ്ഞത് നീയും കേട്ടതല്ലേ
മ്മ്മ്മ്മ്മ്......
ഉണ്ണിയേട്ടാ........
എന്നാടി പെണ്ണെ
എന്നെക്കൂടെ കൊണ്ടുപോകാമോ
അതിനു നിന്റെ വാപ്പ സമ്മതിക്കില്ല ല്ലോ
നമുക്ക് ഒളിച്ചോടിയാലോ
എങ്ങോട്ട്
എങ്ങോട്ടേലും
അതെന്തിനാ ഒളിച്ചോടുന്നെ നേരെ നമ്മുടെ വീട്ടിലേക്കു പോയാ പോരെ
അത് വേണ്ട വാപ്പ അന്വേഷിച്ചു പുറകെ വരും വാപ്പ അറിയാത്ത എങ്ങോട്ടേലും പോവാം
മ്മ്മ്മ്മ് പോവാം പോവാം വേഗം റെഡിയായിക്കോ
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു
എന്നെ കളിയാക്കുവാ അല്ലെ
അല്ലെടാ പൊന്നെ ഈ നിമിഷം നിന്നെ കൊണ്ടു പോവാൻ ഞാൻ തയ്യാറാ
ഒരുപാട് വൈകരുത്
മ്മ്മ്മ്....
എന്നും വിളിക്കണം
വിളിക്കാട്ടോ
അവിടെ ചെന്നു വായിനോക്കി നടക്കാതെ വേഗം ഇങ്ങു വന്നേക്കണം
ഉത്തരവ് പോലെ
എത്ര ദിവസം കഴിയും വരാൻ
നാളെ ശനി
അടുത്ത ബുധനാഴ്ച എങ്കിലും ആവും
അവൾ വിരൽ മടക്കി കണക്ക് കൂട്ടി
5 ദിവസമോ അത്രേം ദിവസമൊന്നും എനിക്ക് കാണാണ്ടിരിക്കാൻ പറ്റൂല
തിങ്കളാഴ്ച്ച വന്നേക്കണം
ഇല്ല മോളെ കുറെ പണിയുണ്ട് മൂന്നു ദിവസം കൊണ്ടു പോലും തീരില്ല പക്ഷെ എനിക്കും നിന്നെ കാണാതിരിക്കാൻ പറ്റാത്ത കൊണ്ടാ ബുധനാഴ്ച്ച വരുന്നേ
എന്നാ എനിക്ക് ആയിരം ഉമ്മ തന്നിട്ട് പോയാ മതി
ആയിരമോ അപ്പൊ എനിക്കിന്ന് പോവണ്ടേ
അതൊന്നും എനിക്കറിയേണ്ട എനിക്കായിരം ഉമ്മ വേണം
കുറെ നാളായിട്ട് ഈ ഉമ്മകൊതി ഇല്ലാരുന്നല്ലോ
💬 Comments
View all comments