Chapter Title : ഉണ്ണികുട്ടന്റെ യോഗം 14 [Vethalam]
ഊണും കഴിച്ചു ഒരു ഉറക്കവും കഴിഞ്ഞു എഴുനേറ്റിരുന്നു
ഉണ്ണി നീയിനി എങ്ങോട്ടാ
ജൗളി കടയിലേക്കാ ഏട്ടാ
എന്നാ എന്നെയാ വളക്കടയിലേക്ക് ഒന്ന് വിട്ടിട്ട് പോ
പുതിയ ലോഡ് എന്തേലും വന്നേരുന്നോ ഏട്ടാ
ഇല്ലെടാ അടുത്ത ആഴ്ച വരും
നമുക്കെ ഒരു ഓഡിറ്ററെ സ്ഥിരമായി വെക്കേണ്ടി വരും
അതെന്താ സാധനം
നമ്മുടെ കണക്കുകൾ നോക്കാനേ സ്ഥിരമായി ഒരാള് വേണം ഏട്ടാ
അതെന്തിനാ ഇനി വേറേ ഒരാള് പിന്നെ നീയെന്തിനാ പഠിക്കാനാന്നു പറഞ്ഞു ഈ കണ്ട പൈസയൊക്കെ മുടക്കി കോളജിൽ പോവാണെ
ഇനി അവർക്ക് വേറെ ശമ്പളം കൂടി ഉണ്ടാക്കണ്ടേ
ഞാനൊന്നും മിണ്ടിയില്ല എത്രയൊക്കെ പണം ഉണ്ടായാലും അച്ഛനിൽ നിന്നു പകർന്നു കിട്ടിയ എച്ചിത്തരം പോവാൻ പോണില്ല ല്ലോ
ഏട്ടനെ ഗോഡൗണിന്റെ സൈഡിൽ ഇറക്കി
അതിനിടയിലെ ഷോർട്ട് കട്ട് വഴിയിലൂടെ കടയിലേക്ക് പോയി
ഞാൻ ചെല്ലുന്നതും നോക്കിയിരുപ്പാണ് നാലാമത്തെ ഏടത്തി
മീര മോഹനൻ പിള്ള
മോഹനേട്ടൻ അഞ്ചാം ക്ലാസും ഗുസ്തിയുമാണേലും മീരേടത്തി പോസ്റ്റ് ഗ്രാച്ചുവേറ്റാണ്
ഏടത്തി മാരുടെ കൂട്ടത്തിൽ ഏറ്റവും വിദ്യാഭ്യാസം ഉള്ളത് മീരേടത്തിക്കാണ്
ഏടത്തിയുടെ ഐഡിയയാണ് ഇപ്പോഴുള്ള ട്രസ്റ്റ് ബിസിനെസ്സ് എല്ലാം
ഏഴു അനിയത്തിമാരുണ്ടേലും മീരേടത്തിയെ വല്യേട്ടന് ഭയങ്കര കാര്യമാണ്
പുതിയതായി എന്ത് ചെയ്യണേലും മീരകുഞ്ഞിനോട് ചോദിച്ചിട്ട് ചെയ്യാമെന്നാ ഏട്ടൻ പറയുക
ഏടത്തി പറയുന്ന ഒരു കാര്യവും ഏട്ടൻ തള്ളിക്കളയില്ല
മീരേടത്തിക്കു അച്ഛനെ കണ്ട ഓർമ്മ പോലുമില്ല
അച്ഛന്റെ സ്ഥാനത്താണ് മീരേടത്തി ഏട്ടനെയും കാണുന്നത്
ഇത്രേം വലിയൊരു കൂട്ടു കുടുംബത്തെ ഒരു പോലെ ചേർത്തു നിർത്തി കൊണ്ടുപോവുന്നതിന്റെ ആണിക്കല്ല് മീരേടത്തിയാണ് എന്നും പറയാം
നീയെവിടാരുന്നു ഉണ്ണി ഞാൻ ചോറു
💬 Comments
View all comments