Chapter Title : ഉണ്ണികുട്ടന്റെ യോഗം 14 [Vethalam]
അനിയത്തിക്കു നീയന്നു ചീത്ത പറഞ്ഞു വീട്ടില്ലേ
അവരെന്നാ എന്റെ ശത്രുവായെ എന്നെ ചൊറിയാൻ വന്നു ഞാനങ്ങു പൊളിച്ചു വിട്ടു അത്രേയുള്ളു അല്ലാതെ എനിക്കവരോട് ശത്രുതയൊന്നുമില്ല
ങ്ഹാ ഇപ്പോഴാ ഓർത്തെ നിന്നോട് ചോദിക്കണമെന്ന് വിചാരിക്കും പക്ഷെ മറന്നു പോവും
നീയെങ്ങനെയാ കൃത്യമായി അവളുടെ കാര്യം പറഞ്ഞെ എനിക്ക് പോലും അറിയാത്ത കാര്യമായിരുന്നല്ലോ നീ ഒന്ന് തൊട്ടു പോലും നോക്കാതെ എങ്ങനെ മനസിലാക്കി
ഞാൻ ഗുരുജിയുടെ ആശ്രമത്തിൽ പഠിക്കാൻ പോയ കാലത്തു ആദ്യം എനിക്ക് നോക്കാൻ തന്നൊരു പേഷ്യന്റ് ഇതേ പോലെയാരുന്നു അവരുടെ ലക്ഷണങ്ങൾ എനിക്കറിയാവുന്ന കൊണ്ടു ഞാനതു വെച്ചു കീച്ചിയതല്ലേ
ഹ ഹ ഹ
അമ്പട കള്ളാ അവള് ശരിക്ക് ഞെട്ടിപ്പോയി നിനക്കെന്തോ കൂടോത്രം വശമുണ്ടെന്നൊക്കെയാ അവള് വിചാരിച്ചേക്കുന്നെ അവളുടെ അസുഖം ഒരിക്കലും മാറില്ലേടാ
അതത്ര ആനകാര്യമൊന്നുമല്ല പൊന്നെ
പതിനൊന്നു നാൾ തിരുമ്മണം മൂന്നു മാസം കഷായം കുടിക്കണം പിന്നെ ഭക്ഷണ രീതി മൊത്തമൊന്നു മാറ്റണം അത്രേയുള്ളു
എന്നാ ഞാനവളോട് വരാൻ പറയട്ടെ
എന്തിനു ഇപ്പൊ നമുക്കുള്ള പാരകൾ പോരാഞ്ഞിട്ടോ പുറത്ത് നിന്നു ഒരെണ്ണത്തിനെ ഇറക്കുമതി ചെയ്യുന്നേ
നമ്മുടെ കാര്യത്തിനുള്ള വഴി കൂടി ഞാൻ റെഡിയാക്കി തരാടാ നീ ഒന്ന് സമ്മതിക്ക് ഭയങ്കര വേദനയെന്നു പറഞ്ഞു അവളെന്നും കരച്ചിലാ
ങ്ഹാ നോക്കാം ഞാൻ വരട്ടെ
നീ എന്ന് വരും
രണ്ട് ദിവസം കഴിയും എന്തായാലും
നീ കുറച്ചു രാത്രി ആയിട്ട് വന്നാ മതി പിന്നെ അന്ന് വന്ന പോലെ ഒച്ചയില്ലാതെ വരണം വണ്ടി അവിടെ വെച്ചിട്ട് നടന്നിങ്ങു പോരെ രാത്രി നമുക്കിവിടെ കൂടാം
ഞാൻ ചുറ്റും നോക്കി ഏടത്തി
💬 Comments
View all comments