Chapter Title : ഉണ്ണികുട്ടന്റെ യോഗം 15 [Vethalam]
ഒന്ന് ഹോൾഡ് ചെയ്യൂ
എന്റെ നെഞ്ചിടിപ്പ് കൂടികൊണ്ടിരുന്നു
ഉണ്ണിക്കുട്ടാ..... കിതപ്പിനിടയിൽ നിന്നൊരു വിളിയൊച്ച
ഹലോ ഉണ്ണി കേൾക്കുന്നില്ലേ
മ്മ്മ്മ്മ്മ്
എനിക്കൊന്നും മിണ്ടാൻ പറ്റുന്നുണ്ടായിരുന്നില്ല
എത്ര നാളായി ഞാനീ വിളിക്കായി കാത്തിരിക്കുന്നു ഇന്നാണോ നമ്പർ കിട്ടിയെ
അതേ
സുഖമാണോടാ
ഓഹ്...
നീയെന്താ ഒന്നും മിണ്ടാത്തെ എന്നോട് ദേഷ്യമാണോ
എനിക്കാരോടും ദേഷ്യമില്ല
നിന്നെ വഞ്ചിച്ചിട്ട് പോയതൊന്നുമല്ല ഉണ്ണി നിനക്ക് നല്ലൊരു ഭാവിയുണ്ട്
നിന്നെക്കാൾ വയസ്സിനു മൂത്ത എന്നെപ്പോലെ ഒരു രണ്ടാം കെട്ടുകാരിയെ അതും ഒരു കൊച്ചിന്റെ തള്ളയെ കെട്ടി കളയാനുള്ളതല്ല നിന്റെ ജീവിതം
ഇതൊക്കെ നിങ്ങൾക്ക് ആദ്യമേ തോന്നാഞ്ഞത് എന്താ എന്നെ ഓരോന്ന് പറഞ്ഞു സ്വപ്നം കാണിച്ചു മോഹിപ്പിച്ചപ്പോൾ ഓർത്തില്ലേ എനിക്കൊരു ഭാവിയുണ്ടെന്നു
ശരിയാണ് എന്റെ ഭാഗത്തും തെറ്റുണ്ട് അല്ല എല്ലാ തെറ്റും എന്റേത് മാത്രമാണ് പക്ഷെ എനിക്ക് എന്റെ ജീവിതത്തേക്കാൾ വലുതായിരുന്നു നിന്റെ ജീവിതം
നിന്റെ ആഗ്രഹം പോലെ നിന്റെ ഭാര്യയായി ഒരു റാണിയെ പോലെ ജീവിക്കാമായിരുന്നു എനിക്ക് പക്ഷെ അവിടെ തകർന്നു പോവുന്നത് നിന്റെ ഭാവിയാണ് എന്റെ സുഖത്തേക്കാളും സന്തോഷത്തേക്കാളും വലുത് എനിക്ക് നിന്റെ ജീവിതമായിരുന്നു കാരണം നിന്നെ ഞാൻ അത്രയേറെ സ്നേഹിക്കുന്നു
അവളുടെ സ്വരമിടറു ന്നുണ്ടായിരുന്നു
ഇതെന്താ ഹോസ്റ്റലിൽ മോനെവിടെ ഭർത്താവിനോക്കെ സുഖമല്ലേ
ടി ടി സി ക്കു പഠിക്കുമ്പോൾ പരിചയപ്പെട്ടതാ അദ്ദേഹത്തെ അന്ന് ഞാൻ ഗർഭിണിയായിരുന്നല്ലോ എന്റെ കഥകളെല്ലാം അറിഞ്ഞ ശേഷം എന്നെ അന്വേഷിച്ചാണ് സാറു നമ്മുടെ സ്കൂളിലേക്ക് വന്നത് സാറിന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു എനിക്ക് വലിയ താല്പര്യം അന്നുമുണ്ടായിരുന്നില്ല പക്ഷെ നിന്നെ എന്റെ ലൈഫ് ൽ
നിന്നു മാറ്റി നിർത്താൻ ഇതിനേക്കാൾ
💬 Comments
View all comments