Chapter Title : ഉണ്ണികുട്ടന്റെ യോഗം 15 [Vethalam]
മാറ്റി തരാം
പക്ഷെ ഞാൻ പറയുന്നത് അണുവിട തെറ്റാതെ അനുസരിക്കണം കഠിനമായ പഥ്യമാണ് അത് നോക്കണം എന്റെ അനുവാദമില്ലാതെ ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കാൻ പാടില്ല അടച്ചുള്ള തിരുമ്മാണ് നൂൽ ബന്ധമില്ലാതെ എന്റെ മുന്നിൽ കിടക്കേണ്ടി വരും പല തവണ ഞാൻ പറഞ്ഞതിൽ ഏന്തെങ്കിലും മാറ്റം വന്നാൽ
ഞാനവിടെ വെച്ചു ചികിത്സ നിർത്തും പിന്നെ ഇവർക്ക് പറ്റുന്നതെന്തായാലും എനിക്ക് ഉത്തരവാദിത്വമുണ്ടാവില്ല ഇതിനൊക്കെ സമ്മതമാണെൽ മാത്രം ഞാൻ നോക്കാം ഞാൻ വളരെ പരുഷമായി തന്നെ പറഞ്ഞു
നീ പറയുന്നതൊക്കെ സമ്മതം എന്ത് വേണേലും ചെയ്യാൻ ഞാൻ തയ്യാറാ എങ്ങനെയേലും ഈ നശിച്ച വേദനയൊന്നു മാറ്റി തന്നാ മതി
എന്നാൽ നാളെ രാവിലെ തുടങ്ങാം ഇവരുടെ ആഹാരകാര്യത്തിലെ പരിപൂർണ്ണ ഉത്തരവാദിത്വം ഇത്താക്ക് മാത്രമായിരിക്കും
ഞാൻ നോക്കിക്കോളാം ഉണ്ണി
ഇന്ന് ഉച്ച ഭക്ഷണത്തിനു ശേഷം ഞാൻ തരുന്ന മരുന്ന് കുടിക്കുക പിന്നെ ഭക്ഷണം നാളെ ചികിത്സ തുടങ്ങിയതിന് ശേഷം
അപ്പൊ ഉച്ച കഴിഞ്ഞു ഒന്നും തിന്നാൻ പറ്റൂലെ
സൈനബത്ത ഇവരെ വേറേ എവിടേലും കൊണ്ടു പോവുന്നതാണ് നല്ലത്
ഞാൻ തിരിഞ്ഞു വീട്ടിനുള്ളിലേക്ക് കയറി പോന്നു
ഉണ്ണി...ഉണ്ണി..അങ്ങനെ പറയല്ലേ ഞാൻ നോക്കിക്കോളാം നീയൊന്നു സമ്മതിക്കെടാ
നോക്കിയാൽ അവർക്ക് കൊള്ളാം പഥ്യം തെറ്റിയാൽ അവരറിയാതെ മല മൂത്ര വിസർജനം നടക്കും അതിപ്പോ പകലായാലും രാത്രിയായാലും വല്ല കല്യാണ പന്തലിലൊക്കെ പോയി നിക്കുമ്പോൾ ഉടുപ്പിൽ തൂറിയാ വല്ല്യ ചേലുണ്ടാവില്ല അത്രേയുള്ളു പിന്നെ എന്നോടു പരാതിയും പറഞ്ഞു വരരുത്
ഇല്ലെടാ ഞാൻ നോക്കിക്കോളാം നിനക്കറിയാലോ സമീറയെ ഞാൻ എങ്ങനെയാ നോക്കിയെന്ന്
നീ മരുന്നുണ്ടാക്കി താ
ശരി
💬 Comments
View all comments