0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 15 [Vethalam]

Author : Vethalam Read All Parts 357.6K

സാരമില്ല മച്ചാ നമുക്ക് പോയി പൊളിക്കാം എങ്ങെനെയാണ് പ്രോഗ്രാം സെറ്റ് ചെയ്തേക്കുന്നെ

വെള്ളിയാഴ്ച വൈകിട്ട് പോവും വെളുപ്പിന് അവിടെ എത്തി ഫ്രഷ് ആയി കറങ്ങാൻ പോകുന്നു രാത്രി തിരിച്ചു പോരുന്നു സൺഡേ രാവിലെ ഇവിടെത്തുന്നു അതാണ് പരിപാടി

ഫുൾ ബാച്ചും പോവുന്നുണ്ട്

ട്രെയിനിലാണോ പോവുന്നെ

അല്ലളിയ മൂന്നു ബസ് അതും ലക്ഷ്വറി ടൂറിസ്റ്റ് ബസ്

നീ വീട്ടിലേക്കു വിളിച്ചു പറഞ്ഞേക്കണേ അടുത്തയാഴ്ച വരില്ലെന്നു അവരു വല്ല പരിപാടിയും ഒപ്പിച്ചാ പണിപാളും നീയില്ലേൽ പിന്നെ പോയിട്ടേ കാര്യമില്ല

ഒക്കെ മച്ചാ ഞാൻ റെഡിയാ

പിറ്റേ ദിവസം രാവിലെ മുതൽ സൈനബ താത്തയുടെ അനിയത്തിക്ക് ചികിത്സ തുടങ്ങി

ഒറ്റ ദിവസം കൊണ്ടവരു പകുതി ആയപോലെ

ഉച്ചക്ക് മൂന്നു മണി തൊട്ട് വയറിളക്കം തുടങ്ങിയിട്ട് നേരം വെളുത്തു തുടങ്ങിയപ്പോഴേക്കും അവരു തളർന്നു വീണു ഒരു തുള്ളി വെള്ളം പോലും കൊടുക്കേണ്ട എന്ന് പറഞ്ഞ കൊണ്ട് ഇത്തയൊട്ടു ഒന്നും കൊടുത്തതുമില്ല

വാടി തളർന്നു തനിയെ എഴുനേറ്റ് നിൽക്കാൻ പോലും ശേഷിയില്ലാത്ത വിധം കട്ടിലിൽ കിടപ്പായിരുന്നു അവര്

അടുത്ത മൂന്ന് ദിവസം ഒരു നേരം മാത്രം അരിയാഹാരം അതും രണ്ട് തവി ചോറിൽ കൂടരുത് ഇതാ ഈ വേര് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ചു ഒരു ദിവസം ഈ വെള്ളം മുഴുവൻ കുടിക്കുക വേറേ വെള്ളമൊന്നും കുടിക്കാൻ പാടില്ല

രാവിലെയും വൈകിട്ടും രണ്ട് ക്യാരറ്റ് ഒരു കുക്കുമ്പർ ഒരു സവാള എന്നിവ ഇന്തുപ്പ് ചേർത്ത് കഴിക്കുക ഉപ്പു പഞ്ചസാര ചായ കാപ്പി ഇറച്ചി മീൻ മുട്ട എന്നിവയൊന്നും കഴിക്കാൻ പാടില്ല തിങ്കളാഴ്ച്ച രാവിലെ മുതൽ

💬 Comments

View all comments