Chapter Title : ഉണ്ണികുട്ടന്റെ യോഗം 16 [Vethalam]
അഞ്ചു പെൺകുട്ടികളും കൂടി ചേർന്നു 10 പേരുടെ ടീമായി മാറി
പരസ്പരം കാണാവുന്ന അകലത്തിൽ ഓരോരുത്തരും അവരവരുടെ കാമുകിമാരുമൊന്നിച്ചു പതിയെ നടന്നു ഞാനും ജാസ്മിനും മാത്രം ബാക്കിയായി
താങ്ക്സ് ഉണ്ണി
അവളെന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു
എന്തിനാണാവോ
അവരോടൊന്നും പറയാഞ്ഞതിനു
ശരി താങ്ക്സ് വരവ് വെച്ചിരിക്കുന്നു
ഞങ്ങൾ മുന്നോട്ടു നടന്നു
നിനക്കെന്നോട് ഭയങ്കര പ്രേമമായിരുന്നു എന്ന് പറയുന്ന കേട്ടല്ലോ നേരാണോ
ആണെങ്കിൽ എന്നെ തിരിച്ചു പ്രേമിക്കോ അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു
പിന്നെ പ്രേമിക്കാൻ പറ്റിയ ഒരു സാധനം കുളിക്കെമില്ല പല്ലും തേക്കില്ല
അവളുടെ ചിരി മാഞ്ഞു മുഖം വാടി ഒന്നും മിണ്ടാതെ എന്റെ കുറച്ചു പുറകിലായി നടന്നു
ഞാൻ തിരിഞ്ഞു നോക്കി അവളെ അത് വല്ലാതെ ഹർട്ട് ചെയ്ത പോലെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു
അയ്യേ താനിത്ര തൊട്ടാവാടിയാണോ ഇന്നലെ രാത്രിയിൽ ഒരു മടിയും കൂടാതെ എന്റടത്തു വന്നിരിക്കുന്ന കണ്ടപ്പോ ഞാൻ വിചാരിച്ചു താൻ ഭയങ്കര ബോൾഡ് ആണെന്ന് ഇത് ചുമ്മാ കുഞ്ഞു പിള്ളേരെപോലെ.......അയ്യേ കഷ്ട്ടം കഷ്ട്ടം
സത്യം പറ ഉണ്ണി എനിക്ക് വായ്നാറ്റം ഉണ്ടോ ഞാൻ രാവിലെ രണ്ട് തവണ പല്ലു തേച്ചു പിന്നെ കാപ്പി കുടിച്ചു കഴിഞ്ഞു ഒന്നൂടെ ബ്രഷ് ചെയ്തിട്ടാ ഇറങ്ങിയേ
അവളുടെ കണ്ണു നിറഞ്ഞു തുളുമ്പി
ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ പൊന്നെ കണ്ണു തുടക്കു ആരേലും കണ്ടാൽ എന്ത് വിചാരിക്കും
അപ്പൊ എനിക്ക് വായ്നാറ്റമില്ലേ
നിനക്ക് വായ്നാറ്റവുമില്ല വിയർപ്പ് നാറ്റവുമില്ല ഞാനിന്നലെ ഉറങ്ങി പോയ കൊണ്ടാ ഇല്ലേൽ ഞാൻ നിന്നെ പീഡിപ്പിച്ചേനെ
പോടാ കള്ള തെമ്മാടി... അവളെന്റെ മൂക്കിൽ പിടിച്ചൊന്നു
💬 Comments
View all comments