Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
വന്നാലായി പിന്നെയുള്ളതു അനിയൻ അവൻ ബാംഗ്ളൂരിൽ മെഡിസിന് പഠിക്കുന്നു
ആയുർവേദം പഠിക്കാൻ കേരളമല്ലേ നല്ലത്
അവൻ ആയുർവേദമല്ല അലോപ്പതിയാണ് പഠിക്കുന്നത്
അതെന്താ അച്ഛനും ചേട്ടനും ആയുർവേദമായ കൊണ്ട് ഒരു ചേഞ്ച് ആവട്ടെ ന്നു വിചാരിച്ചോ
അവന് ആയുർവേദം താല്പര്യമില്ല
അച്ഛൻ ഒന്നും പറഞ്ഞില്ലേ മോൻ അലോപ്പതിക്ക് പോയിട്ട്
അച്ഛൻ പ്രത്യേക ടൈപ് ആണ് ആരെയും ഒന്നിനും നിർബന്ധിക്കില്ല പക്ഷെ എല്ലാത്തിന്റെയും ഗുണദോഷങ്ങൾ പറഞ്ഞു തരും വേണേൽ നമ്മൾ സ്വീകരിക്കുക അതാണ് അച്ഛന്റെ ഒരു ശൈലി
ടീച്ചറിന്റെ കല്യാണം...?
ഇത് വരെ കഴിഞ്ഞില്ല
അതെന്താ
എന്റെ ജാതകത്തിൽ ചൊവ്വാ ദോഷമുണ്ട് ചൊവ്വാ ദോഷമുള്ള പെണ്ണുങ്ങൾക്ക് വിവാഹ കമ്പോളത്തിൽ തീരെ മാർക്കറ്റില്ല
ചൊവ്വ മാത്രമല്ലേ ദോഷമുള്ളൂ ബാക്കി ദിവസം കുഴപ്പമില്ല ല്ലോ എന്നൊരു ചളി വായിൽ വന്നെങ്കിലും ഞാനതങ്ങു വിഴുങ്ങി
ടീച്ചറിനിപ്പോ എത്ര വയസായി
എന്നിൽ നിന്നങ്ങനെ ഒരു ചോദ്യം ടീച്ചർ പ്രതീക്ഷിച്ചില്ല
എന്താ നിനക്കമുണ്ടോ ചൊവ്വാ ദോഷം
എനിക്കൊരു ദോഷവുമില്ല അതിലൊന്നും തീരെ വിശ്വാസവുമില്ല
എന്നാൽ എനിക്ക് നല്ല വിശ്വാസമുണ്ട് ഇതുവരെ എന്റെ ജാതകത്തിൽ പറഞ്ഞ പോലെ തന്നെയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതും
അങ്ങനെയാണേൽ കല്യാണം എപ്പോ നടക്കുമെന്നും പറഞ്ഞിട്ടുണ്ടാവുമല്ലോ
ഉണ്ട് ആദ്യ വിവാഹം സമ്പൂർണ്ണ പരാജയമായിരിക്കും രണ്ടാമത് വിവാഹം കഴിക്കുന്ന ആളോടൊപ്പമേ ജീവിക്കാൻ സാധിക്കു എന്നാണ് ജാതകത്തിൽ
എന്നാ പിന്നെ പേരിനു ആരെയെങ്കിലും കെട്ടി ആ ദോഷം അങ്ങ് ഒഴിവാക്കി കൂടെ
ഒന്ന് പോടാ ആരാ അങ്ങനെ സ്വന്തം ജീവിതം കൊണ്ടു പരീക്ഷണം നടത്തുന്നെ
വേണമെങ്കിൽ ടീച്ചറിന് വേണ്ടി അങ്ങനെ ഒരു ത്യാഗം സഹിക്കാൻ ഞാൻ തയ്യാറാ
💬 Comments
View all comments