0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 221.9K

പേടിപ്പിക്കാൻ വേണ്ടി പറയുന്നതാ എന്നവൾക്ക് മനസിലായത്

അതേ വിനോദെ ഇനിയെന്ത് ചെയ്യും അവൾ  കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്യാൻ പോയേക്കുവാ

അവനെന്താ പറയേണ്ടെന്നറിയാതെ കിളി പോയ പോലിരുന്നു

മുള്ളാൻ പോയ ഷീബ തിരിച്ചു വന്നു സീറ്റിലിരുന്നതും  ജാസ്മിൻ വേഗം അവളുടെ അടുത്തു പോയിരുന്നു

മല്ലിക ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നു എല്ലാവരും അവരവരുടെ സീറ്റിൽ പോയിരുന്നു

ക്ലാസ് തുടങ്ങി കുറെ സമയം കഴിഞ്ഞു ഞാൻ അവനെ തിരിഞ്ഞു നോക്കി

അവനീ ലോകത്ത് ഒന്നുമല്ല പറന്നു പോയ അവന്റെ കിളി  രാജ്യം വിട്ടു പോയെന്നു തോന്നുന്നു

ജാസ്മിനും ഷീബയും ഇടയ്ക്കവനെ തിരിഞ്ഞു നോക്കും എന്നെയും ഒന്ന് നോക്കും ഞങ്ങൾക്ക് മൂന്നു പേരും ചിരിയടക്കാൻ നന്നേ പാട് പെട്ടു

ടീച്ചർ എന്റടുത്തേക്ക് വന്നു

ഉണ്ണി  നീ

ക്ലാസ് കഴിഞ്ഞു സ്റ്റാഫ് റൂമിലേക്ക് വരണം

ശരി ടീച്ചർ ഉച്ചക്ക് മതിയോ

മതി മതി

ടീച്ചർ തിരിഞ്ഞു നടന്നതും ജാസ്മിൻ കൈ കൊണ്ടു ചോദിച്ചു എന്താ കാര്യം എന്ന്

ഒന്നുമില്ല എന്ന് ഞാനവളെ കണ്ണടച്ചു കാണിച്ചു

മല്ലിക ടീച്ചറിന്റെ ക്ലാസ് കഴിഞ്ഞു  ടീച്ചർ പുറത്തിറങ്ങും മുൻപേ അടുത്തയാൾ വന്നു അത് കൊണ്ടു തന്നെ വിനോദിനു ഒന്നും ചോദിക്കാൻ പറ്റിയില്ല  ലഞ്ച് ബ്രേക്കിനു മുന്നേ അവൻ ബിപി കൂടി തളർന്നു വീഴുമോ എന്നെനിക്ക് തോന്നി

  ലഞ്ച് ബ്രേക്ക് ബെല്ലടിച്ചു ടീച്ചർ പുറത്തിറങ്ങിയതും കൂടെ ഞാനുമിറങ്ങി മല്ലിക ടീച്ചറിനെ കാണാൻ പോയി

അവൻ പുറകിൽ നിന്നു വിളിച്ചത് ഞാൻ കേട്ടില്ല ന്നു ഭാവിച്ചു വിനോദിനെ കുറച്ചു നേരം കൂടി ടെൻഷൻ അടിപ്പിക്കുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം

💬 Comments

View all comments