0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 21 [Vethalam]

Author : Vethalam Read All Parts 202.1K

കണ്ണു പറ്റിയതാണോ നിങ്ങൾ പിരിയാൻ കാരണമെന്ന് എന്റെ മോന്റെ സങ്കടത്തിനു കാരണം ഞാനാണോ എന്ന കുറ്റബോധം എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു പക്ഷെ നീയിന്നലെയും മിനിഞ്ഞാന്നും സ്മിതയുടെ അടുത്ത് പോയി പകൽ മുഴുവൻ അവളുടെ കൂടെയിരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല നിന്നെ കൊല്ലാനുള്ള ദേഷ്യം വന്നതാ എനിക്ക് പക്ഷെ ഇവിടൊരുത്തി നിന്നെ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ടെന്ന കാര്യം നിനക്കറിയില്ല ല്ലോ നീയെന്റെയാ ചെക്കാ എനിക്ക് വേണം നിന്നെ

ഏടത്തി എന്റെ മുഖം നിറയെ ഉമ്മ കൊണ്ട് നിറച്ചു

നീ പേടിക്കയൊന്നും വേണ്ട കേട്ടോ നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു ഞാൻ തന്നെ മുൻകൈ എടുത്ത് നിന്നെ കെട്ടിക്കുകയും ചെയ്യും അത് വരെയുള്ള ഒരു ഷോർട് പീരിയഡ് എനിക്ക് നിന്നെ എന്റെ മാത്രമായി വേണം അതിലിനി ആരും അവകാശം പറഞ്ഞു വന്നാ ഞാൻ സമ്മതിക്കില്ല നീ സമീറയുടെതാകും എന്ന് ഏതാണ്ട് ഉറപ്പായ സമയത്താണ് കഴിഞ്ഞ തവണ എന്റെ താല്പര്യം ചെറുതായെങ്കിലും നിന്നെ അറിയിക്കണമെന്ന് തോന്നിയത് ഒരിക്കലെങ്കിലും നിന്റെ പെണ്ണായി ഈ നെഞ്ചിൽ കിടക്കാനൊരു മോഹം പക്ഷെ ഒരിക്കലും നിങ്ങൾ പിരിയണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല ട്ടോ നീയാണെ സത്യം

മീരേടത്തി എന്റെ കൈകൾ ചേർത്തു പിടിച്ചു

അപ്പൊ നമ്മൾ തറവാട്ടിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് ഏടത്തിക്ക് ഇങ്ങനെ ഒരു ഇഷ്ട്ടമുണ്ടായിരുന്നോ എന്നോട്

അന്നൊരിക്കൽ തറവാട്ടിൽ വെച്ചു എന്തോ ഒരു പ്രശ്നത്തിനു എല്ലാവരും എന്നെ കുറ്റപെടുത്തി സംസാരിച്ചപ്പോൾ നീ മാത്രമാണ് എന്റെ കൂടെ നിന്നത് ഏട്ടൻ വരെ എന്നെ കുറ്റക്കാരിയാക്കി മുദ്ര കുത്തിയപ്പോഴും എല്ലാവരെയും എതിർത്തു സംസാരിച്ചത് നീ മാത്രമായിരുന്നു നീ തന്നെ എന്റെ

💬 Comments

View all comments