0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 21 [Vethalam]

Author : Vethalam Read All Parts 208K

മുണ്ട് പിഴിഞ്ഞുടുത്തു ഞാനും വീട്ടിലേക്ക് നടന്നു കുന്നിൻ മുകളിലെ അമ്പലത്തിൽ നിന്നും സുപ്രഭാതം കേൾക്കുന്നുണ്ട് അഞ്ചര മണി കഴിഞ്ഞിട്ടുണ്ടാവണം

വീട്ടിലെത്തിയ പ്പോഴാണ് ചെറിയൊരു പണി കിട്ടിയത് അടുക്കളയുടെ പുറകു വശത്തെ വാതിൽ അകത്ത് നിന്നു കുറ്റിയിട്ടിരിക്കുന്നു മുൻ വശത്തെ വാതിൽ തുറന്നിട്ടുമില്ല

എങ്ങനെ അകത്ത് കയറും വിളിച്ചു വാതിൽ തുറപ്പിച്ചാൽ ഈ സമയത്ത് കുളത്തിൽ പോയതിനു സമാധാനം പറയേണ്ടി വരും

എന്ത് ചെയ്യും??

പുറത്തെ ബാത്ത് റൂമിലെ ടാപ് തുറന്നിട്ടിട്ട് വേഗം വന്നു അടുക്കള വാതിലിന്റെ സൈഡിൽ വന്നു മറഞ്ഞു നിന്നു

അകത്ത് നിന്നു മീനാക്ഷിയമ്മയുടെ ശബ്‌ദം ഉയർന്നു

എടി കൗസല്യേ നീ ബാത്‌റൂമിൽ പോയിട്ട് ടാപ് അടച്ചില്ലേ

ഉവ്വല്ലോ അമ്മേ

പിന്നെവിടുന്നാ ഈ വെള്ളം വീഴുന്ന ഒച്ച നീയാ ടോർച്ച് ഇങ്ങേടുത്തേ

അടുക്കള വാതിൽ പകുതി തുറന്നു നോക്കി ബാത്‌റൂമിലെ ടാപ്പിൽ നിന്നു വെള്ളം പോവുന്നത് അവർ കണ്ടു

നീയടച്ച ടാപ്പിൽ നിന്നു എങ്ങനെയാടി വെള്ളം പോവുന്നെ ഒരു ബോധവുമില്ലാതെയാ നടപ്പ്

എന്റമ്മേ അതൊന്നടച്ചാൽ പോരെ അതിനു രാവിലെ തന്നെ ഇങ്ങനെ ഒച്ചയിടണോ

പുറത്തെ ലൈറ്റ് ഓണായി

അവൾ പുറത്തേക്കിറങ്ങി

ഭിത്തിയുടെ മറവിൽ നിന്ന എന്നെ കണ്ടു പേടിച്ചു നിലവിളിക്കാൻ തുടങ്ങിയ അവളുടെ വായ ഞാൻ പൊത്തി വാതിൽക്കൽ നിന്നു സൈഡിലേക്ക് വലിച്ചു മാറ്റി

എന്താടി അവിടെ

ഒന്നുമില്ലമ്മേ ആ പൂച്ചയെ കണ്ടു പേടിച്ചതാ

അവൾ വേഗം പോയി ടാപ്പ് പൂട്ടി

നീ പോയി മുൻവശത്തെ വാതിൽ തുറന്നിട്

ഞാനവളുടെ ചെവിയിൽ പതിയെ പറഞ്ഞു

അവൾ അകത്ത് കയറി വാതിലടച്ചു ഞാൻ മുൻവശത്ത് വന്നപ്പോഴേക്കും അവൾ

💬 Comments

View all comments