Chapter Title : ഉണ്ണികുട്ടന്റെ യോഗം 21 [Vethalam]
ഗൂഡാലോചന
വല്യേടത്തി കുഞ്ഞിനേയും തോളിലിട്ട് അങ്ങോട്ട് വന്നു
ഇവനൊരു ആഗ്രഹം നമ്മളെ ഒരുമിച്ചു ചെയ്യണമെന്ന്
എന്റേടത്തി ഞാനങ്ങനൊന്നും പറഞ്ഞില്ല ട്ടോ
നീയല്ലേടാ ഇപ്പൊ പറഞ്ഞെ നമുക്ക് മൂന്നു പേർക്കും രാത്രി ഒരുമിച്ചു കിടക്കാന്നു
ഒരുമിച്ചു കിടക്കാമെന്നല്ലേ പറഞ്ഞെ അല്ലാതെ...
രണ്ടും കൂടി തല്ലു കൂടണ്ട രാത്രിയിലെ കാര്യമല്ലേ നമുക്ക് അന്നേരം തീരുമാനിക്കാം
ഉത്തരവ് പോലെ തമ്പ്രാട്ടി
അനിയത്തി ചേടത്തിയെ കളിയാക്കി
ഉണ്ണി ഇന്നെങ്ങോട്ടാ പോലും
തീരുമാനിച്ചില്ല ഏടത്തി
നീയിന്നു എങ്ങും പോവുന്നില്ല വന്നിട്ട് മൂന്ന്നാലു ദിവസമായി രാത്രി മാത്രം വന്നു കിടക്കാൻ ഇതെന്താ സത്രമോ മര്യാദക്ക് ഇവിടിരുന്നോണം
പിന്നേം ഉത്തരവ് പോലെ തമ്പ്രാട്ടി
ഞാനും ഏടത്തിയെ കളിയാക്കി
മേടിക്കും രണ്ടെണ്ണവും ഏടത്തി ഞങ്ങളുടെ നേരെ കയ്യോങ്ങി
പകല് മുഴുവൻ അച്ചുവിനെയും അപ്പുവിനെയും കളിപ്പിച്ചു നേരം പോയി
അത്താഴം കഴിഞ്ഞതും വല്യേട്ടൻ വിളിച്ചു
ഉണ്ണി നീയെന്നെ കളപുരയിൽ വരെ വിടണം നെല്ല് കൊണ്ടു പോവാൻ ലോറി വന്നിട്ടില്ല ഇന്നവിടെ ആരേലും കാവൽ കിടക്കണം
ഏട്ടൻ ഒറ്റയ്ക്ക് കിടക്കാനോ ഞാനും കൂടി നിൽക്കാമേട്ടാ
വേണ്ട വേണ്ട നല്ല തണുപ്പുള്ള സമയമാ തണുപ്പടിച്ചു വല്ല അസുഖവും വരുത്തി വെക്കേണ്ട ഞാൻ ഒറ്റയ്ക്ക് കിടന്നോളാം
അത് വേണ്ടാ എന്നാ ഞാൻ കൊച്ചേട്ടനെ കൂടി വിളിച്ചു പറയാം അങ്ങോട്ട് വരാൻ
വേണ്ട മോനെ ഞാൻ മാത്രം മതിയെടാ
എന്നാ ശശിയേട്ടനും കൂടെ വാ
മൂന്നു പേരെങ്ങേനാടാ ബൈക്കിൽ പോവുന്നെ
ശശിയേട്ടന് പോവാനൊരു മടി
അതൊക്കെ പോവാം
ഏടത്തി വാതിലടച്ചു കിടന്നോ ഞാനിവരെ വിട്ടിട്ടു വരാം
ശശിയേട്ടൻ വലിയൊരു കമ്പിളി പുതപ്പും മടക്കിയെടുത്ത് പിടിച്ചോണ്ടാണ് വന്നത്
💬 Comments
View all comments