0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 4 [Vethalam]

Author : Vethalam Read All Parts 218.6K

നിലത്തു കിടക്കണം

ഞാൻ നിലത്തു കിടന്നോളാം എന്നാലും ഞാൻ അങ്ങോട്ടില്ല വല്ലേടത്തി വന്നപ്പോഴും ഞാൻ നിലത്തല്ലേ കിടന്നേ എനിക്കൊരു കുഴപ്പവുമില്ല എനിക്കാ മുറിയിൽ നിന്നു മാറിയാ ഉറക്കം വരില്ല

അതെന്താടാ ആ മുറിക്കു ഇത്ര പ്രത്യേകത ഈ വീട്ടിലെ എല്ലാ മുറിയും പോലെയല്ലേ അതും  ചെറിയേടത്തി ചോദിച്ചു

അതു നിങ്ങൾക്ക് മനസിലാവില്ല അതെന്റെ അമ്മയുടെ മുറിയാ അമ്മ ഇപ്പോഴും അവിടെയുണ്ട്  പെട്ടെന്ന് എല്ലാവരും നിശബ്ദ്ധരായി

നിനക്ക് വേണമെങ്കിൽ അവന്റെ മുറിയിൽ പോയി കിടന്നോ അല്ലേൽ ഏതെങ്കിലും മുറിയിൽ കിടന്നോ ചെറിയേട്ടൻ ദേഷ്യപ്പെട്ടെന്ന പോലെ പറഞ്ഞു

നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ഏട്ടത്തി എന്നെ നോക്കി കൈ കൊണ്ട് ആംഗ്യം കാണിച്ചു

പത്ത് മണി വരെ ഞാൻ കാത്തിരുന്നു ഏട്ടത്തി വന്നില്ല ഞാൻ കിടന്നുറങ്ങി പോയി

രാവിലേ ഏടത്തിയെ കണ്ടപ്പോ ചോദിച്ചു

എന്തെ വരാഞ്ഞേ

ഓഹ് നിനക്ക് വല്ല്യ അഹങ്കാരമല്ലേ ഞാൻ വേറെ എവിടേലും കിടന്നോളാം

ഞാൻ ഏടത്തിയെ കൊഞ്ഞനം കുത്തി

ഏടത്തി കയ്യിലിരുന്ന ചട്ടുകവുമായി എന്നെ തല്ലാൻ ഓടിച്ചു  ഞാൻ ഓടി കാപ്പി കുടിക്കാനായി അടുക്കളയിലേക്ക് വരുവായിരുന്ന വല്യേട്ടന്റെ പുറകിൽ ഒളിച്ചു

നാണമില്ല ല്ലോ രണ്ടിനും കൊച്ചു പിള്ളേരാന്നാ വിചാരം ചേട്ടൻ ചിരിച്ചു കൊണ്ട് ഞങ്ങളെ കളിയാക്കി

നീ രക്ഷപെട്ടു ന്നു വിചാരിക്കണ്ട ഉണ്ണിയേ നിന്നെ എന്റെ കയ്യിൽ കിട്ടും

ഏടത്തി അടുക്കളയിലേക്ക് തിരിഞ്ഞു

നീയെന്തോ പരീക്ഷ പേപ്പർ കാണിച്ചു എല്ലാരേം ഞെട്ടിച്ചു ന്നു ക്കെ പറയണ കേട്ടല്ലോ ഉണ്ണിയെ ഏട്ടൻ ചോദിച്ചു

അങ്ങനേം ഒരബദ്ധം പറ്റിപോയി ഏട്ടാ ഇനി ആവർത്തിക്കില്ല

വെറുതെയല്ലടാ നിന്നെയവൾ ഓടിച്ചിട്ട് തല്ലുന്നേ ഇതല്ലേ

💬 Comments

View all comments