Chapter Title : ഉണ്ണികുട്ടന്റെ യോഗം 7 [Vethalam]
വീട്ടിലെത്തിയപ്പോൾ വല്യേട്ടൻ എന്നെ അന്വേഷിച്ചിറങ്ങാൻ നിൽക്കുവാരുന്നു
നീ എവിടെ പോയതാടാ ഇതുവരെ
ഏട്ടൻ കലിതുള്ളി നിൽക്കുവാണ്
ഞാൻ ടൗണിൽ പോയി വാടക മേടിക്കാൻ
എന്നിട്ട് കിട്ടിയോ?
ആ അലിയാർ എന്നെ കണ്ടപ്പോ മുങ്ങി
ഞാനാ കടയിൽ ചെന്നിരുന്നു
കുറെ കഴിഞ്ഞു ഞാൻ പോയി കാണും എന്ന് വിചാരിച്ചാ അയാള് വന്നേ കണ്ടപ്പോ ഭയങ്കര പഞ്ഞം പറച്ചിൽ അടുത്ത മാസം തരാം ന്നു കച്ചവടം തീരെ ഇല്ലാത്രേ
അയാൾ മൂന്നു മാസമായി വാടക തന്നിട്ട് നീയതും കേട്ടിങ്ങു പോന്നോ?
വാടക കുടിശ്ശിക തീർത്ത് അടുത്ത മാസം കടമുറി ഒഴിവായിക്കോ വേറെ ആളുണ്ട് എടുക്കാൻ എന്ന് പറഞ്ഞപ്പോ അയാളുടെ കയ്യിൽ പൈസ ഉണ്ടായി മൊത്തം പൈസയും മേടിച്ചിട്ടാ പോന്നത് അതാ വൈകിയേ
ഞാൻ കയ്യിലിരുന്ന പൈസയുടെ കെട്ട് ഏട്ടന്റെ കയ്യിലേക്ക് കൊടുത്തു
പൈസ കയ്യിൽ വന്നതും ഏട്ടന്റെ ദേഷ്യമെല്ലാം എവിടെ പോയീന്നറിയില്ല
നീ പോയി എന്തേലും മേടിച്ചു കഴിക്കു
നിനക്കായിട്ട് ഏതാണ്ടൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്
പണം കണ്ടാ സ്വഭാവം മാറുന്ന ശീലം അപ്പനിൽ നിന്നും എല്ലാ മക്കൾക്കും കിട്ടിയിട്ടുണ്ടല്ലോ ഇങ്ങനെ പൈസ മാത്രം ഉണ്ടാക്കി കൊണ്ടു നടന്നോ ഇതൊക്കെ അനുഭവിക്കാൻ ഉള്ളവരെ ഉണ്ടാക്കാൻ ഞാനാ കഷ്ട്ടപെടുന്നേ ഞാൻ മനസിലോർത്തു കൊണ്ട് അകത്തേക്ക് നടന്നു
ചെറിയേടത്തിക്കു മാത്രം ആ വാടക കഥ അത്ര വിശ്വാസമായില്ല
പിറ്റേ ദിവസം അവളെന്നെ തെളിവടക്കം പൊക്കി
രാത്രി പഠിപ്പിക്കാൻ വന്നപ്പോ ചോദിച്ചു
ഇന്നലെ നീ വൈകിയത് എന്ത് കൊണ്ടാരുന്നുവെന്നാ പറഞ്ഞെ?
ഞാൻ വാടക വാങ്ങാൻ പോയി ട്ടു കിട്ടാൻ താമസിച്ച കൊണ്ട്........
ഉണ്ട..... സത്യം പറയെടാ
💬 Comments
View all comments