Chapter Title : ഉണ്ണികുട്ടന്റെ യോഗം 7 [Vethalam]
ഇല്ല ല്ലോ എന്താടാ
പിന്നെ ആളെ പേടിപ്പിച്ചു കൊല്ലാനായിട്ട് ഏടത്തി എന്തിനാ എന്റെ മുറിയിൽ വന്നു കിടന്നേ
എന്താ അവിടെ രണ്ട് പേരും കൂടി ഒരു രഹസ്യം
വല്യേട്ടന് കറി വിളമ്പി കൊടുത്തു കൊണ്ടിരുന്ന വല്യേടത്തി ചോദിച്ചു
വനജ ഇന്നലെ രാത്രി ഇവനെ പേടിപ്പിച്ചു ന്നൊക്കെ പറയണുണ്ട് എനിക്കൊന്നും മനസിലായില്ല ഏട്ടൻ പറഞ്ഞു
എന്താടാ ഉണ്ണി
അതുണ്ടല്ലോ ഏട്ടത്തി ഞാൻ രാവിലെ എഴുനേറ്റു നോക്കുമ്പോ എന്റെ മുറിയുടെ മൂലക്ക് മുടിയൊക്കെ അഴിച്ചിട്ട് യക്ഷിയെപ്പോലെ ഒരാൾ ഇരിക്കുന്നു എന്റെ നല്ല ജീവനങ്ങു പോയി
ആര് ?
ഈ വനജേടത്തി അല്ലാതാര്
അവൾ കഴിഞ്ഞ ഒരാഴ്ച്ചയായിട്ട് നിന്റെ മുറിയിൽ കിടന്നിട്ട് നീ ഇന്നാണോ അറിയുന്നെ
വല്യേടത്തി ചോദിച്ചു
ഞാൻ കിടക്കുമ്പോഴും ആരുമില്ല എഴുനേൽക്കുമ്പോഴും ആരുമില്ല പിന്നെ ഞാൻ എങ്ങനെ അറിയാനാ ഇന്നിത്തിരി നേരത്തെ എഴുന്നേറ്റ കൊണ്ടാ കണ്ടേ
വെറുതെയല്ല ചെക്കന്റെ മുറിയിലൊരു മൂത്രനാറ്റം
ചെറിയെടത്തി എനിക്കിട്ട് ഒന്നു താങ്ങി
എല്ലാവരും കൂടി എന്നെ കളിയാക്കി പൊട്ടിച്ചിരിച്ചു
അതെന്നാടാ ഉണ്ണി നീ ഏട്ടത്തിയെ കട്ടിലിൽ കിടത്താതെ തറയിൽ കിടത്തിയേക്കുന്നെ വല്യേട്ടൻ ചോദിച്ചു
അത് ഏട്ടാ അവനവന്റെ വല്യേടത്തിയെ മാത്രമേ കട്ടിലിൽ കിടത്തു അതമ്മയാണല്ലോ
ചെറിയേടത്തി പിന്നെയും എനിക്കിട്ട് കുത്തി
അപ്പൊ നീയോടി
ഇത് രണ്ടാനമ്മ വെറും ഡ്യൂപ്ലിക്കേറ്റ്
ഞാൻ ഇടയിൽ കയറി തിരിച്ചടിച്ചു
വീണ്ടും കൂട്ടച്ചിരി
ഈ സാധനത്തിനെ മര്യാദക്ക് വിളിച്ചു കൊണ്ടു പോയി സ്വന്തം മുറിയിൽ കിടത്തിക്കോണം ഞാൻ ചെറിയേട്ടനോട് പറഞ്ഞു
ഇല്ലെങ്കിലോ
ഞാൻ ചുമ്മാ തല്ലു കൊണ്ടു ചാവും
വീണ്ടും കൂട്ടച്ചിരി
എടാ മനുഷ്യനായാൽ കുറച്ചെങ്കിലും ബോധം വേണം
💬 Comments
View all comments