0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 513.2K

ചികിത്സ തുടങ്ങിയത് മുതൽ ഒരു നിമിഷം പോലും എനിക്ക് വിശ്രമമില്ലാതെയായി

വെളുപ്പിന് രണ്ടര മണിക്ക് ഉണർന്നാലേ എല്ലാം കഴിഞ്ഞു  ഒൻപതര ആവുമ്പോഴെങ്കിലും എനിക്ക് കോളജിൽ പോവാൻ പറ്റു വൈകിട്ട് വന്നാലും നൂറു കൂട്ടം കാര്യങ്ങളാണ്

ചാർത്തിൽ തന്നിരിക്കുന്ന പകുതിയിലേറെ മരുന്നുകൾ വാങ്ങാൻ കിട്ടുന്നവയല്ല അത് തേടിപിടിച്ചു പറിച്ചു കഴുകി എടുത്തു വെച്ചാലെ രാവിലെ കാര്യങ്ങൾ നടക്കു

ഇരുപത്തിയൊന്നു ദിവസങ്ങൾ കടന്നു പോയി  കൃത്യമായ മരുന്ന് പ്രയോഗവും കഠിനമായ പഥ്യവും അവളിൽ നല്ല മാറ്റമുണ്ടാക്കി

റ  പോലെ വളഞ്ഞു ചലനമറ്റു കൂടി ചേർന്നു നിന്ന കാൽ വിരലുകൾ  പതിയെ ചലിച്ചു തുടങ്ങി

വളവു ചെറുതായി നിവർന്നു വന്നു തുടങ്ങി

  ഗുരുജി വന്നു സമീറയെ വീണ്ടും കണ്ടു  ചികിത്സ

അടുത്ത ഘട്ടത്തിലേക്കു കടന്നു

ഇത്തവണ ആദ്യത്തേതിലും കഠിനമായിരുന്നു

അവളെ ഉറക്കാതെ തന്നെയുള്ള തിരുമ്മ് ചികിത്സയായിരുന്നു തിരുമ്മി കഴിയുമ്പോഴേക്കും എനിക്ക് തന്നെ വയ്യാതെ ആവുന്നത്ര ശക്തമായ തിരുമ്മ്  മെലിഞ്ഞുണങ്ങിയ ആ ശരീരം മുഴുവൻ തിരുമ്മിയുടച്ചു പലപ്പോഴും അവൾ വേദന കൊണ്ട് നിലവിളിക്കുമ്പോഴൊക്കെ ആശ്വസിപ്പിക്കാനായി ഇത്ത കൂടെ തന്നെ നിന്നു  ഓരോ തവണയും ചികിത്സ രീതികൾ കഠിനമായി കൊണ്ടേയിരുന്നു രണ്ടാം ഘട്ടത്തിൽ അവൾ മാനസികമായി തളർന്നു ഇനിയൊരിക്കലും തനിക്ക് നടക്കാൻ കഴിയില്ല എന്നവൾ ഉറച്ചു വിശ്വസിച്ചു കാരണം തിരുമ്മു കഴിഞ്ഞതോടെ അവളുടെ കാലിന്റെ ബലം പൂർണ്ണമായും നഷ്ട്ടപെട്ടിരുന്നു ഞാൻ ഗുരുജിയെ വിളിച്ചു വരുത്തി എന്റെ ഭാഗത്തെ പിഴവ് കൊണ്ടല്ല അതിങ്ങനെയേ നേരെയാവു എന്ന് ഞാൻ മാത്രം പറയുന്നതിൽ കാര്യമില്ല ല്ലോ

ഗുരുജി അവളുടെ കട്ടിലിനു സമീപം ഒരു കസേരയിട്ടിരുന്നു അവളുടെ കൈപത്തി  സ്വന്തം

💬 Comments

View all comments