Chapter Title : ഉപ്പ് മീറ്റ്‌റോളും മുകളക് സമോസയും 4 [പമ്മന്‍ ജൂനിയര്‍]
നിയന്ത്രിച്ചെങ്കിലും കാര്‍ത്തികയുടെ തൊണ്ടയില്‍ നിന്ന് ഏങ്ങിക്കരച്ചില്‍ ഉയര്‍ന്നു.
ഞെട്ടിത്തിരിഞ്ഞു നോക്കി ഷീലു.
കാര്‍ത്തികയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. ആരെങ്കിലും കണ്ടാല്‍ ...
'' കാര്‍ത്തികേ വേണ്ട കരയാതെ ' ഷീലു അവളുടെ തോളില്‍ കയ്യിട്ടു.
'കരയാതെ... പറ മോള്‍ക്കെന്താ ആന്റി യോട് അങ്ങനെ തോന്നിയത് ...' ഷീലു അവളോട് സ്‌നേഹപൂര്‍വ്വം ചോദിച്ചു.
''അതാന്റീ ഞാന്‍ ഓപ്പണായിട്ട് പറഞ്ഞോട്ടെ...'
' പറ മോളേ ആന്റിക്കും അതാ ഇഷ്ടം മോള് പറ'
ഷീലു കാര്‍ത്തികയ്ക്ക് ധൈര്യം കൊടുത്തു.
' അതാന്റീ ഞങ്ങള്‍ ഫസ്റ്റ് ഇയര്‍ പഠിച്ചപ്പോള്‍ വീട്ടില്‍ വന്നില്ലേ അന്ന് ആന്റി ഒരു ബ്‌ളൂ ചുരിദാറിലല്ലായിരുന്നോ. ആന്റി .. അന്ന് പാറുക്കുഞ്ഞിന് ബ്രെസ്റ്റ് ഫീഡ് ചെയ്യുന്നത് ഞാന്‍ കണ്ടു. ആന്റീടെ ബ്‌ളാക്ക് നിബിള്‍സ് കണ്ടപ്പോള്‍ .... പിന്നങ്ങോട്ട് ആന്റിയുടെ ഇടപെടലുകളില്‍ എനിക്കെന്തോ വല്ലാത്ത കെയറിംഗ് തോന്നി. ഞാന്‍ അമ്മയുമായി പിണങ്ങി അവിടെ വന്നപ്പോള്‍ ആന്റി പ്രശ്‌നം സോള്‍വ് ചെയ്ത് തന്നില്ലേ, അങ്ങനെ ഓരോന്നും ... അങ്ങനെ ആന്റിയോട് എനിക്ക് എന്തോ ഒരിഷ്ടം തോന്നി... അതൊരു കാമുകിക്ക് കാമുകനോട് തോന്നുന്ന ഇഷ്ടം പോലെയാണെന്ന് എനിക്കിപ്പോള്‍ മനസ്സിലായി... നമ്മള്‍ കോന്നിയിലെ വീട്ടില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ ജീവിക്കണം. ആന്റിക്ക് എന്റെ ഭര്‍ത്താവാകാന്‍ കഴിയുമോ? ആലോചിച്ച് ഇന്ന് രാത്രി മറുപടി പറഞ്ഞാല്‍ മതി. കഴിയുമെങ്കില്‍ ഞാന്‍ കോന്നിയിലേക്ക് വരും. ഇല്ലങ്കില്‍ ....!
കാര്‍ത്തികയുടെ വാക്കുകള്‍ കേട്ട് ഷീലു തരിച്ചിരുന്നു.
(തുടരും)
💬 Comments
View all comments