Chapter Title : ഉർവശി ശാപം ഉപകാരം 3 [Danilo]
നഴ്സ്, ഒരു മിനിറ്റ് സമാധാനം തരില്ല. ഗ്ലാടിസ് സിസ്റ്ററിനു അറിയാലോ.
ഗ്ലാടിസ് സിസ്റ്റർ തലകുലുക്കി കാണിച്ചു.
സിന്ധു : ഹാ.. ഹാ.. ഹാ.. സിസ്റ്റർമാർ ഇങ്ങനൊക്കെ പറയുവോ.
സോഫിയ : പറയാൻ പാടില്ല, പിന്നെ സാഹചസര്യങ്ങളല്ലേ മോളെ..
ഗ്ലാടിസ് സിസ്റ്റർ: നിങ്ങൾ തമ്മിൽ എങ്ങനാ പരിചയം.
സിന്ധു: ഞങ്ങൾ ഒരുമിച്ചല്ലേ പഠിച്ചത്. ഇവൾ പത്തു കഴിഞ്ഞു സിസ്റ്ററാകാൻ പോയി. പിന്നെ ഞാൻ പ്രെഗ്നന്റ് ആയി ഹോസ്പിറ്റലിൽ ചെല്ലുമ്പഴാ ഇവളെ കാണുന്നത്. അന്ന് എന്റെ ഡെലിവറി ടൈമിൽ ഇവൾ അസിസ്റ്റന്റ് ആയിരുന്നു.
ഗ്ലാടിസ് സിസ്റ്റർ ഇത് കേട്ടതും അല്പം ഒന്ന് ഞെട്ടി. അഥവാ ഇവർ സംസാരിച്ചു വരുമ്പോൾ പഴയ കഥ വല്ലതും പുറത്തു ചാടിയാലോ എന്നായി ചിന്ത.
സോഫിയ: എന്താ സിസ്റ്റർ ആലോചിക്കുന്നേ. അതൊക്കെ കഴിഞ്ഞ് ഇപ്പഴാ പിന്നയും കാണുന്നെ. ഇനി കോൺടാക്ട് വിടരുത് കേട്ടോടി.
ഗ്ലാടിസ് സിസ്റ്റർ ചിരിക്കുന്നതായി ഭവിച്ചു അങ്ങനെ നിന്നു.
സിന്ധു: ഹാ.. ഹാ.. ഹാ.. നിനക്കെന്നെ കണ്ടപ്പോതന്നെ മനസ്സിലായോ?
സോഫിയ : നീ കൊറച്ചു തടിച്ചിട്ടുണ്ടെന്നല്ലാതെ വെല്യ വത്യാസമൊന്നുവില്ല. പക്ഷെ ഇപ്പോ ഇങ്ങനെ കണ്ടുമുട്ടുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. ആഹാ ദേ തലയൊക്കെ നര വന്നു തുടങ്ങി..
സിന്ധു: പ്രായവായി, അല്ലേടി.. നീ ഇപ്പഴും പഴയതുപോലെതന്നെ..
സോഫിയ: ഷേ.. ഞാൻ ചുമ്മാ പറഞ്ഞതാടി.. ദേ ഇത് ഊരിയാൽ കാണാം, എന്റെ പകുതിയും നരച്ചു, അപ്പോഴാ.. അല്ല നീ എന്താ ഇപ്പോ ഇവിടെ? ഗ്ലാടിസ് സിസ്റ്ററിനെ എങ്ങനാ പരിചയം
സോഫിയ രണ്ടുപേരോടുമായി ചോദിച്ചു
സിന്തു: അതൊക്കെ പറയാൻ കൊറേ ഉണ്ടടി. ഇപ്പോ വന്നത് എന്റെ
💬 Comments
View all comments