Chapter Title : ഉർവശി ശാപം ഉപകാരം 3 [Danilo]
ഇല്ലെങ്കിലും തന്റെ വീട്ടിലും നാട്ടിലുമായി തന്റെ പ്രായത്തെ ബഹുമാനിച്ചു പെരുമാറുന്ന ഒരേ ഒരാൾ സിന്ധുവായിരുന്നു. ഇപ്പോ കുളിപ്പിച്ചു തരാമെന്നു പറഞ്ഞതിന്റെ അർത്ഥം, സിന്ധുവും തന്നെ ഒരു ബാലനായി കാണുന്നു എന്ന് മനസിലാക്കിയപ്പോൾ ഗോഗുലിനു സങ്കടം തോന്നി.
ഗോഗുൽ: വേണ്ട... ഞാൻ ശ്രെദ്ദിച്ചോളാം..
ഗോഗുൽ വേഗം റെഡിയായി ഇറങ്ങി. അപ്പോഴേക്കും സിന്ധു നല്ല സാരിയൊക്കെ ഉടുത്തു റെഡിയായി നിൽപുണ്ടായിരുന്നു. ഗോഗുലിനു ചെറിയൊരു ദേഷ്യം ഉള്ളിലുണ്ടെങ്കിലും അവൻ അതികം അത് പുറത്തു പ്രകടിപ്പിക്കാതെ സിന്ധുവിനോപ്പം പുറത്തേക്കിറങ്ങി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു അമ്പലത്തിൽ പോയി തുഴുത് ഇരുവരും അമ്പലത്തിന്റെ ഓഫീച്ചിൽ എത്തി.
ഒരാൾ: വാ വാ, ഇങ്ങോട്ടു പോരെ മലയാളികളാണെന്നു അവിടുന്ന് കണ്ടപ്പോഴേ മനസിലായി. നാട്ടിലെവിടെയാ..
സിന്ധു: ഉപ്പുതറ, ഇടുക്കി.
ഒരാൾ: ആഹ്, ഞാൻ കൊല്ലത്താ.. ആദ്യവായിട്ടാണല്ലേ ഇവിടെ?
സിന്ധു: അതെ
ഒരാൾ: മ്മ്, സാധാരണ നമ്മുടെ കൂട്ടരൊക്കെ എന്റടുത്താ രജിസ്റ്റർ ചെയ്യാൻ വരാറ്, ശെരി ഈ ഫോം ഒന്ന് ഫിൽ ചെയ്യണം.
ഫോമിൽ ഗോഗുലിന്റെ പേരിന്റെ നേരെ സൺ എന്ന കോളം ടിക് ചെയ്തത് കണ്ടപ്പോൾ ഗോഗുലിനു സങ്കടം തോന്നി. രാവിലെ സിന്ധുവിനോട് തോന്നിയ ദേഷ്യമെല്ലാം അവനു മാറി. ഏത് അർത്ഥത്തിലാ സിന്ധു കുളിപ്പിച്ചു തരാമെന്നു ചോദിച്ചതെന്നും മുടി ചീവി തന്നതും എന്നൊക്കെ അവനു ഓർത്തപ്പോൾ സിന്ധുവിനോടുള്ള സഹതാപവും സ്നേഹവും അവനു കൂടി.
ഒരാൾ: ആയോ.. മോളെ, ഇന്നത്തെ ഡേറ്റ് ഇടല്ലേ, ഇന്ന് നടക്കില്ല.
സിന്ധു: അതെന്താ?
ഒരാൾ: ഇപ്പോ വടക്കന്മാരുടെ സീസണല്ലേ, അവര് വന്ന് ഒന്നും രണ്ടും മാസത്തേക്കൊക്കെയാ അന്നദാനം നടത്തുന്നത്. നമ്മളെപ്പോലെയാണോ, കാശെടുത്തു വീശുവല്ലേ.
സിന്ധു: അയ്യോ..
💬 Comments
View all comments