Chapter Title : ഉർവശി ശാപം ഉപകാരം [Danilo]
നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ സിസ്റ്റർക്കു ഇത്രയും നേരം സ്വയം തോന്നിയ കുറ്റബോധവും, ദേഷ്യമെല്ലാം മാറി. പാവം. ഉറക്കത്തിലല്ലേ. മാത്രമല്ല, അവനെ കാണാൻ ഇങ്ങനാണെങ്കിലും പ്രായപൂർത്തിയായ കുട്ടിയല്ലേ, അവനു അവന്റെതായ പ്രൈവസി കൊടുക്കണം.
സിസ്റ്റർ : ഗോഗുൽ, എണീക്... എന്തൊരു ഉറക്കമാ ഇത്.
ഗോഗുൽ എണീറ്റു, കണ്ണ് തിരിമിക്കൊണ്ട് സിസ്റ്ററെ നോക്കി.
സിസ്റ്റർ : നിന്നോട് മദർ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഫ്രഷ് ആയിട്ടു അങ്ങോട്ടു ചെല്ലണം. എനിക്ക് രണ്ടുമൂന്നു സ്ഥലത്തു പോകാനുണ്ട്.
സിസ്റ്റർ നേരംകളയാതെ തന്റെ ലക്ഷ്യങ്ങളിലേക്കു യാത്രയായി. ഗോഗുൽ വേഗംതന്നെ റെഡിയായി മദറിന്റെ റൂമിൽ എത്തി.
61 വയസ്. 5. 8 അടി ഉയരം, തടിച്ച ശരീരം. എപ്പഴും ഗൗരവം നിറഞ്ഞ കരിവാളിപ്പ് പടർന്ന ചുളക്ക് വീണ മുഖം. മഠത്തിലെ പേടി സ്വപ്നമാണ് മദർ പെട്രിഷ്യ. വിശുദ്ധ വേഷമണിഞ്ഞ ഒരു രാക്ഷസി.
മദർ : വാ.. വാ. ഒറക്കമൊക്കെ എങ്ങനെയുണ്ടായിരുന്നു. ഇന്നലെ വന്നതല്ലേ ഉള്ളുന്നു വിചാരിച്ചാ... നാളെമുതൽ കൃത്യം 6.30 നു ഇവിടെ കാണണം. ബ്രേക്ഫാസ്റ്റൊക്കെ ഇവിടെ അവര് കൊണ്ടുവരും.
ഗോഗുൽ എല്ലാം തലകുലുക്കി സമ്മതിച്ചു.
മദർ : നീ തത്കാലം ഇവിടെ നിക്ക്. എനിക്കൊത്തിരി പണി തീർക്കാനുണ്ട്. കൊറേ ഫയൽസ് അവിടെയും ഇവിടെയൊക്കെയായി പോയിട്ടുണ്ട്. അതൊക്കെ ഒന്ന് തപ്പി കണ്ടുപിടിക്കണം. ഞാനും കൂടാം. വാ..
മദർ ഗോകുലിനെയും കൂട്ടി ഓഫീസിനിന്റെ പുറകിലേക്കുള്ള സ്റ്റോറിലേക്ക് നടന്നു.
മുഴുവൻ വർഷങ്ങളായി ഇരിക്കുന്ന ഫയലുകൾകൊണ്ടു നിറഞ്ഞ ഒരു മുറി. ഒരു മേശയും കസേരയും ഒഴിച്ചാൽ, മുഴുവൻ ഫയലുകൾ നിറചിരിക്കുന്ന റക്കുകളാണ്. സിസ്റ്റർ കയ്യിൽനിന്നും ഒന്നുരണ്ടു പേപ്പർസ് എടുത്തു ഗോകുലിനു കൊടുത്തു.
മദർ : നിന്റെ പണി, ഈ ലിസ്റ്റിൽ കാണുന്ന ഫയലുകൾ എല്ലാം ഇവിടുന്നു തപ്പി കണ്ടുപിടിക്കണം. മോളിലുള്ളത് നോക്കുമ്പോ എന്നെ വിളിക്കണം. ഒറ്റക് അതിലൊന്നും വലിഞ്ഞുകയറരുത്. മനസ്സിലായോ.
ഗോഗുൽ തലകുലുക്കി അനുസരിച്ചു. മദർ അവനെ കാര്യങ്ങൾ ഏല്പിച്ചു തിരിച്ചു ഓഫീസിലേക്കു പോയി. ഗോഗുൽ താഴത്തെ റക്കുകളിൽ നിന്നും തന്റെ ഉദ്യോഗം ആരംഭിച്ചു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഗോഗുൽ തന്റെ സങ്കടങ്ങളൊക്കെ പതിയെ മറക്കാൻ തുടങ്ങി. ഇടയ്ക്കു കുളിക്കുമ്പോൾ ചെറിയ
💬 Comments
View all comments