Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 2 [Mallu Story Teller]
സ്വർഗം കിട്ടുമോ "
" ഒരിക്കലും ഇല്ല, തീവ്രവാദികൾ അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്യുന്നവർ അല്ല, അവര്ക് നരകം ഉറപ്പാണ്. വേറെ സംശയം ഉണ്ടോ???? ഇല്ലെങ്കിൽ അടുത്ത കാരണത്തിലേക് പൊക്കാം ...കുളി നിര്ബദ്ധമാവുന്ന മൂന്നാമത്തെ കാര്യം .......മൂന്നാമത്തെ കാര്യം ....." അടുത്ത മൂന്ന് കാര്യങ്ങൾ വായിച്ച നാസറിന്റെ പകുതി ജീവൻ പോയി, ഒരു ആണായ താൻ ഈ കാര്യങ്ങൾ ഈ പെൺകുട്ടികളോട് എങ്ങനെ പറഞ്ഞു കൊടുക്കും ??
"ഇന്ഷാ അല്ലാഹ് ...ഇന്നത്തെ ക്ലാസ് ഇതുവരെ മതി ...ഈ ടോപിക്കിന്റെ അടുത്ത ഭാഗം ആയിഷ ടീച്ചർ എടുത്ത് തരും . ബുക്കും കയ്യിൽ കരുതിയിരുന്ന കുപ്പി വെള്ളവും എടുത്ത് കൊണ്ട് പുറത്തേക് ഇറങ്ങാൻ ഒരുങ്ങിയ നാസറിനെ കുട്ടികൾ തടഞ്ഞു..
"ഉസ്താദേ , ഉസ്താദ് തന്നെ എടുത്താൽ മതി...ടീച്ചർ എടുത്താൽ ഒന്നും തിരിയൂല .....ഇങ്ങള് എടുക്ക് " റസിയയും ക്ലാസ്സിലെ ബാക്കി കുട്ടികളും പറഞ്ഞു. പിറകിലെ ബെഞ്ചിൽ ഇരിക്കുന്ന സജ്നയും ഫിദയും ടെക്സ്റ്റ് ബുക്ക് വായിച്ചു ചിരിക്കുകയ്യായിരുന്നു.
"എടി ഫിദ, ഓൻ ക്ലാസ് എടുക്കുമ്പോൾ ഞാൻ ഒരു കൂട്ടം കാണിക്കും ...ഇയ് കൂടെ നിക്കണം ട്ടോ "
"എന്ത് സൂത്രം ?"
"അതൊക്കെ ഉണ്ട് .......ഉസ്താദേ......ഇങ്ങള് ക്ലാസ് എടുക്ക് " അവളും മറ്റു കുട്ടികളോടൊപ്പം ചേർന്നു.
ഇത് എന്ത് തരം കുട്ടികൾ ആണെന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് നാസർ തിരികെ ബോർഡിന് മുൻപിൽ വന്നു നിന്നു .
"ഇനിയുള്ള മൂന്ന് കാര്യങ്ങളും ഞാൻ ഇവിടെ ഈ ബോര്ഡില് എഴുത്തും, അത് പകർത്തി എഴുതി ഇന്ന് വീട്ടിൽ പോവുമ്പോൾ ഉമ്മയോട് ചോദിക്കുക,
💬 Comments
View all comments