Chapter Title : ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം]
കിടക്കല്ലേ ഷിബു അവിടെ ഉണക്കാൻ ഇട്ടിരുന്ന തടി എടുത്ത് സതീശനെ അടിച്ചു അടി അവൻ തടഞ്ഞ കാരണം കയ്യിലാ കൊണ്ടത്, കൈ ഒടിഞ്ഞിട്ടുണ്ട്. പിന്നാലെ കൂട്ടത്തല്ലായി നമ്മുടെ കൂട്ടത്തീന്നു ഷിബു, ചന്ദ്രൻ, രാഹുൽ അവരുടെന്നു സച്ചു സതീശൻ പിന്നെ ഒരു വരത്തൻ അവന്റെ പേരറിയില്ല, സച്ചന്റെ ബന്ധു ആണെന്നാ അറിഞ്ഞേ. ഇവരെ ഒക്കെ പൊക്കി സതീശൻ ആശുപത്രിയിൽ ആയിരുന്നു. പക്ഷെ അവർ പരാതി ഇല്ലെന്ന പറഞ്ഞെ ഈ ഉത്സവത്തിനു അവന്മാർ എന്തോ കണക്ക് കൂട്ടീട്ടുണ്ട്. അതാ ജയേട്ടൻ നേരിട്ട് ഇറങ്ങിയേ
ഞാൻ : നമുക്ക് ഉള്ളിൽ കേറാൻ പറ്റുമോ?
സുധി ചേട്ടൻ : കുഴപ്പമില്ല കുമാറേട്ടൻ ഉള്ളതല്ലേ നോക്കി നോക്ക്
ഞങ്ങൾ അകത്തേക്ക് കടന്നു എന്നെ കണ്ടപ്പോൾ ഉച്ചക് അമ്പല പറമ്പിൽ ഉണ്ടായിരുന്ന പോലീസുകാരൻ അകത്തേക്ക് കേറാൻ പറഞ്ഞു
അയാൾ എസ് ഐ യുടെ റൂമിലേക്ക് ഞങ്ങളെ കൊണ്ട് പോയി എസ് ഐ യോടായി പറഞ്ഞു : ഉച്ചക്ക് ദേ ഈ ചെക്കന്റേം കൂടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടീടേം മെക്കിട്ട് അവന്മാർ കേറാൻ നോക്കിയതാ സാറേ എല്ലാത്തിനും തുടക്കം. ഇവര് അവിടന്ന് പോയി കഴിഞ്ഞാ ബാക്കി,
ബാക്കി ജയൻ കൊച്ചച്ചൻ പറഞ്ഞു : ആ കുട്ടി എന്റെ മോളാണ് കോളേജിൽ ഒരു ആവശ്യത്തിനായി ഇവര് പോകുന്ന വഴി ആയിരുന്നു
അപ്പോഴാണ് ഞാൻ എസ് ഐ യെ നോക്കിയത് നല്ല പരിചയം ഉള്ള മുഖം പക്ഷെ ഓർക്കാൻ പറ്റുന്നില്ല
എസ് ഐ : ഇയ്യാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്
ഞാൻ : ഞാനും പക്ഷെ പോലീസായിട്ടല്ല അല്ലെങ്കി ഓർത്തേനെ
💬 Comments
View all comments