Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
3ന് പകരം 4 കുപ്പി വാങ്ങി തിരിച്ചു മടക്കയാത്രയിൽ അവന്റെ ഉപദേശങ്ങളായിരുന്നു. കേട്ടാൽ പണ്ണലിൽ PHD എടുത്ത പോലെ ആണല്ലോ ഈ കാര്യത്തിൽ കൂട്ടുകാരുടെ ഉപദേശങ്ങൾ. ഞാൻ മിണ്ടാതെ ഇരുന്നു
ഫോണിൽ കോൾ വന്നു വീണ കുഞ്ഞമ്മയാണ്
ഞാൻ : എന്താ കുഞ്ഞമ്മേ
കുഞ്ഞമ്മ : നീ എപ്പോഴാ വരുന്നേ
ഞാൻ 8 മണി ആകും എന്തെ?
കുഞ്ഞമ്മ : എങ്കിൽ നീ കഴിക്കാൻ ഇങ്ങോട്ട് വരണ്ട ഞാൻ അമ്പിളി ചേച്ചിടെ അടുത്തോട്ടു പോകുന്നു അവിടെ സുമതി അമ്മായി ശങ്കരൻ മാമൻ ഒക്കെ (അമ്പിളി കുഞ്ഞമ്മയുടെ അമ്മയും അച്ഛനും )വന്നിട്ടുണ്ട്. നിന്റെ ലാപ് എടുത്തിട്ടുണ്ട് അവിടെ ഉണ്ടാകും
ഞാൻ : വേണ്ട അത് എന്റെ റൂമിൽ കൊണ്ട് വച്ചോ ഇല്ലെങ്കിൽ ശ്രീകുട്ടിയോ ആവണിയൊ എടുത്ത് നോക്കും എന്നെ കൊലക്ക് കൊടുക്കല്ലേ
ഒകെ പറഞ്ഞു ഫോൺ വച്ചു.
ഷിബു വണ്ടി അമ്പലപ്പറമ്പിൽ ഒതുക്കി കുറച്ചു മാറി ആൾകൂട്ടം നിൽപുണ്ടായിരുന്നു. ഞങ്ങൾ അങ്ങോട്ടു പോയി നോക്കിയപ്പോൾ ശങ്കരൻകുട്ടി പിശകായി നിൽക്കുന്നു. പാപ്പന്മാർ അടുത്ത് തന്നെ ഉണ്ട് നാളത്തെ പരിപാടിക്ക് വന്ന ആന ആണ് ബാക്കി ദേശ പറ എടുക്കുന്നത്. ഞാൻ പാപ്പാന്റെ അടുത്ത് ചെന്ന് കാര്യം തിരക്കി. പ്രശ്നം ഗുരുതരമല്ല ശങ്കരൻ കുട്ടിക്ക് ദേശക്കാരുടെ സൽക്കാരവും ഒപ്പം നടത്തവും ആയപ്പോൾ ആശാൻ മടി പിടിച്ചു ഇന്നിനി നടക്കില്ല. ഞാൻ ഷിബുവിനോട് അവരുടെ പങ്ക് ആ കവറിൽ വച്ചോളാൻ പറഞ്ഞു. ഞങ്ങൾ നാളെ കാണാം എന്ന് പറഞ്ഞു തിരിച്ചു. അപ്പോൾ പുറകിൽ നിന്ന്
പരിചയമുള്ള ശബ്ദത്തിൽ "ഏട്ടാ" എന്നുള്ള പതിവില്ലാത്ത സ്നേഹം
💬 Comments
View all comments