Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
ജീവിക്കാം.
ഞാൻ : അങ്ങനെ പറയല്ലേ ഞാനുള്ളപ്പോ കുഞ്ഞമ്മ ഇങ്ങനെ ഒക്കെ പറയാമോ?
കുഞ്ഞമ്മ ചിരിച്ചെന്നു വരുത്തി.
ഞാൻ വിഷയം മാറ്റാൻ തീരുമാനിച്ചു.
ഇത്തവണത്തെ ഉത്സവം കഴിഞ്ഞ പ്രാവശ്യത്തേക്കാൾ തകർക്കണം നമുക്ക് അത് കഴിഞ്ഞു ഒരു ടൂറൊക്കെ പോകാം കുഞ്ഞമ്മേ
കുഞ്ഞമ്മ: പോടാ എനിക്ക് ലീവ് ഇല്ല.
ഞാൻ : അതൊക്കെ എടുക്കാം ശമ്പളം കിട്ടില്ലെങ്കിൽ ഞാൻ തരാം ആ പൈസ.
കുഞ്ഞമ്മ : അനാവശ്യ ചെലവ് നിനക്ക് കൂടുന്നുണ്ട് കേട്ടോ?
ഞാൻ : ഞാൻ ഇതുവരെ ആനാവശ്യമായി പൈസ ചിലവാക്കി കുഞ്ഞമ്മ കണ്ടിട്ടുണ്ടോ? സാധാരണ കോയമ്പത്തൂർ പോകുന്ന പിള്ളേരെ പോലെ ട്രെയിന് തന്നെ അല്ലെ ഞാൻ പോയി വരുന്നേ? അവിടെ സ്വന്തമായി റൂം എടുത്ത് താമസിക്കുന്നത് നിങ്ങൾ പറഞ്ഞിട്ടു തന്നെ അല്ലെ? കൂടെ ആകെ ഒരാൾ മാത്രം അല്ലെ ഒള്ളു. ഭക്ഷണം തന്നെ ഉണ്ടാക്കി കഴിക്കുന്നു. വേറെ അലമ്പൊന്നും ഇല്ല ആകെ ചിലവാക്കുന്നത് നിങ്ങൾ എല്ലാവർക്കും വേണ്ടി. അതിനുള്ള അവകാശം എനിക്കില്ല എന്നാണോ?
കുഞ്ഞമ്മ : നിന്നോട് പറഞ്ഞു ജയിക്കാൻ ആവണി മോക്ക് തന്നെ പറ്റു. അത് വിട് എങ്ങോട്ടാ ടൂർ പ്ലാൻ ചെയ്യുന്നേ?
ഞാൻ : എനിക്ക് പ്ലാൻ ഒന്നും ഇല്ലാരുന്നു. പെൺപിള്ളേർ നാലും കൂടെ ആണ് ടൂർ വിഷയം എടുത്തിട്ടത് പക്ഷെ പറഞ്ഞ സ്ഥലം ഞാൻ റിജെക്ട് ചെയ്തു "ഗോവ"
കുഞ്ഞമ്മ : ഗോവയോ! അല്ലെ... പുള്ളാര് കൊള്ളാലോ. വല്ല മൂകാംബികയോ പഴനിയോ ഒക്കെ മതിടാ
ഞാൻ : കുഞ്ഞമ്മേ ഞാൻ വല്ലതും പറയും. ടൂർ ആണ് അല്ലാതെ തീർത്ഥയാത്ര അല്ല, മൂന്നാറോ
💬 Comments
View all comments