0%

Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 4.5K

വീര സാഹസം ആണ് അനുമോൾ വിളമ്പുന്നത്. സ്ത്രീജനങ്ങൾ പാത്രങ്ങൾ എല്ലാം മേശപുറത്ത് നിരത്തി ഞങ്ങൾ കഴിക്കാൻ ഇരുന്നു. രാത്രി കളമെഴുത്ത് പാട്ട് കാണാൻ പോകാൻ പ്ലാനുണ്ട്. സ്മിത ചേച്ചി എഴുതാനുണ്ടെന്ന് പറഞ്ഞു പോകുന്നില്ല, ആവണിയും ശ്രീകുട്ടിയും ക്ലാസിന് നേരത്തെ പോകേണ്ട കാരണം ഒഴിവായി. അനുമോളുടെ യാത്ര ക്ഷീണത്തിന്റെ കാര്യം പറഞ്ഞു വീണ കുഞ്ഞമ്മയും കൂട്ടിനു ഗീത മേമയും  ഊരി അതെന്തിനുള്ളതാണെന്ന് എനിക്കറിയാമായിരുന്നു അത് പറയുന്ന കേട്ടപ്പോൾ ഞാൻ ഒന്ന് ചുമച്ചു കൊണ്ട് കുഞ്ഞമ്മയെ നോക്കി. കുഞ്ഞമ്മ എന്നെ കണ്ണുരുട്ടി. ഭക്ഷണം കഴിച്ചു ആണുങ്ങൾ എല്ലാരും ചർച്ചയിലേക്ക് കടന്നു.

കുമാർ മാമൻ : കണ്ണാ എന്നാ എക്സാം

ഞാൻ :അടുത്ത മാസം ആണ് മാമാ ലാബ് ഒക്കെ കഴിഞ്ഞു അതൊക്കെ പാസായി

അപ്പൊ എന്നെ കൊണ്ട് വിടാൻ നീ ഉണ്ടാകുമല്ലോ ജയന് കോടതി തിരക്കാണ്. ഞാൻ ടാക്സി വിളിക്കാൻ നിക്കാരുന്നു

മാമൻ ഉത്സവം കഴിഞ്ഞ് പിറ്റേന്ന് തന്നെ പോകണോ പിള്ളേരെല്ലാം ടൂർ പ്ലാൻ ചെയ്തിട്ടുണ്ട് അത് കഴിഞ്ഞു പോകാം

ജയൻ കൊച്ചച്ചൻ : ടൂറോ ടൂറൊന്നും വേണ്ട എനിക്ക് ഒഴിവില്ല പിന്നെ പരുപാടി കഴിഞ്ഞാൽ ഉടനെ അടുത്ത ലീവ് ഒന്നും നടക്കില്ല നിനക്ക് പഠിക്കണ്ടേ ഒന്നും? എക്സാം അല്ലെ?

ഞാൻ : എന്റെ കൊച്ചാച്ചാ കോളേജ് ആണ് ഒരു സപ്ലി ഒക്കെ വേണ്ടേ ഈ പറയുന്ന ആള് ലാസ്റ്റ് ഇയറിൽ 6 എണ്ണം ഒന്നിച്ചല്ലേ എഴുതി എടുത്തത്. പിന്നെ ഇവിടത്തെ പോലെ വർഷത്തിൽ അല്ലാ കഷ്ടകാലത്തിന് ഏതെങ്കിലും വിഷയം പൊട്ടിയാൽ തന്നെ അടുത്ത സെമ്മിൽ വീണ്ടും എക്സാം ഉണ്ട്

💬 Comments

View all comments