Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
പ്രശ്നം പോലുള്ള സിവിൽ കേസ് ആണ് പുള്ളി എടുക്കുക . നല്ല പാർട്ടികൾ ആണെങ്കിൽ പുള്ളി കോടതിക്ക് പുറത്ത് വച്ചു പരിഹാരം കാണും എന്നിട്ട് നല്ല ഒരു എമൗണ്ട് കമ്മീഷൻ പറ്റും. അതിൽ നിൽക്കാത്ത കേസുകൾ മാത്രമേ കോടതിയിലേക്ക് നീളു. കോടതിയിലെത്തിയ ആകെ ഒന്നോ രണ്ടോ കേസുകൾ ആണ് പുള്ളി തോറ്റിട്ടുള്ളത്.
ഞങ്ങൾ സംസാരം തുടർന്നു
ഗോവ ട്രിപ്പ് ഇപ്പോ ശരിയാവില്ല എന്ന അഭിപ്രായത്തോട് കുമാർ മാമനും ജയൻ കൊച്ചച്ചനും യോജിച്ചു അപ്പോഴാണ് ശങ്കരൻ മൂപ്പർ ഒരു ഐഡിയ വച്ചത്. സജയൻ(എന്റെ അച്ഛൻ ) വാങ്ങിയ തേനിയിലെ വീടും സ്ഥലവുമൊന്നും ഇവരാരും കണ്ടിട്ടില്ലാലോ ആകെ ജയനും കണ്ണനും മാത്രം അല്ലെ പോയിട്ടൊള്ളു അവിടെ ആണെങ്കിൽ നല്ല സ്ഥലങ്ങളല്ലേ കാണാൻ കൃഷി എസ്റ്റേറ്റുകൾ ഒക്കെ ആയി, അവിടെക്ക് പൊക്കോ ഒരാഴ്ച അവിടെ നിന്നിട്ട് പോരെ. ഗോവക്ക് പിന്നെ പോകാലോ
ഞാൻ : അത് കൊള്ളാം ഞാനും ഇപ്പോ അവിടെ പോയിട്ട് ഒരു വർഷത്തിൽ മേലെ ആയില്ലേ
ജയൻ : മ്മ് അവിടന്ന് വരുന്ന വഴിക്കാണ് അന്ന് അത് സംഭവിച്ചത്
ജയൻ കൊച്ചച്ചൻ മൂഡ് മാറുന്ന കണ്ടപ്പോൾ ഞാൻ ഇടപെട്ടു
ഞാൻ : അപ്പൊ തേനി ഫിക്സ്
അപ്പോഴേക്കും ബാക്കി പോകാനുള്ളവർ എല്ലാവരും റെഡി ആയി വന്നു ഞാൻ എല്ലാരേം ഉമ്മറത്തോട്ട് വിളിച്ചു
എല്ലാവരും വന്നു കഴിഞ്ഞപ്പോൾ
വിഷയം ഞാൻ അവതരിപ്പിക്കാൻ തുടങ്ങി
ഞാൻ : നമ്മൾ ട്രിപ്പ് പോകാൻ തീരുമാനിച്ചിരിക്കുന്നു
എല്ലാരും കയ്യടിച്ചു
ഞാൻ : എന്റെ എക്സാം കഴിഞ്ഞ് ഇവിടെ എത്തി പിറ്റേന്ന് വൈകീട്ട് നമ്മൾ പോകും
💬 Comments
View all comments