Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]
വീണു കിടക്കുന്നുണ്ടെങ്കിൽ അതും എടുക്കണം
ഞാൻ : ഒക്കെ നാളെ രാവിലെ തന്നെ പോകണോ
ജിഷമ്മായി : വേണ്ട ഒരു പതിനൊന്നു മണിക്കൊക്കെ പോയാൽ മതി
ഞങ്ങൾ അമ്പലത്തിലെത്തി തിരക്ക് കാരണം കാർ അമ്പലത്തിനടുത്തോട്ട് ഇടാതെ കുറച്ചു അകലെ ആയി ആണ് പാർക്ക് ചെയ്തത്. എല്ലാവരും തിരക്കിലേക്ക് ചേർന്നു. സമയം ഏഴരയോട് അടുക്കുന്നുണ്ടായിരുന്നു മേളം അവസാന കാലത്തിലെത്തി. ഞാൻ ആനയുടെ പുറകിലേക്ക് പോയി കുറച്ചു തിരക്കൊഴിഞ്ഞു നിന്നു. അശ്വതി ആ ഭാഗത്ത് നിൽക്കുന്നത് ഞാൻ കണ്ടു അവളെന്നെ നോക്കി ചിരിച്ചു ഞാനും അപ്പോഴേക്കും ഷിബു അങ്ങോട്ട് വന്നു.
ഷിബു : ഞാൻ ആറാട്ടിന്റെ ഒപ്പം പോകും എന്നിട്ട് അത് വഴി പോകാം
ഞാൻ : ഒക്കെ
ആറാട്ടിനു പുറപ്പെടുന്നതിനായി ക്ഷേത്ര നടയിൽ വച്ചു തിടമ്പ് ആന മാറി എഴുന്നള്ളിച്ച ആനകൾ എല്ലാം തിരികെ ചമയം അഴിക്കാൻ വന്നു ശങ്കരൻകുട്ടിയുടെ പുറത്തേറി ഭഗവതി ആറാട്ടിനു പുറപ്പെട്ടു. ഞാൻ ചമയങ്ങൾ അഴിച്ചെടുക്കാൻ സഹായിച്ചു. പിന്നീട് ചേച്ചിയെ വിളിക്കാൻ ചെന്നു.
ആവണി : വേഗം വായോ കേട്ടോ
ഞാൻ : ഒക്കെ
ഞാനും ചേച്ചിയും കൂടെ കാറിനടത്തോട്ട് നീങ്ങി
ഞാൻ : നടു വേദന എങ്ങിനെ ഉണ്ട് മോളെ
ചേച്ചി : കുറവുണ്ടടാ പക്ഷെ റസ്റ്റെടുക്കാഞ്ഞിട്ട് ആണെന്ന് തോനുന്നു വേദന മുഴുവനായി പോയിട്ടില്ല
ഞാൻ : മ്മ്മ് അല്ലെ ഒരു അര കൈ നോക്കായിരുന്നു ഈ ഗ്യാപ്പിൽ
ചേച്ചി : വേണ്ട മോനെ, നമുക്ക് സമയം ഉണ്ടല്ലോ ഇന്നെന്തായാലും റസ്റ്റ്
ഞങ്ങൾ വണ്ടിയിൽ കയറി വീട്ടിലോട്ട് നീങ്ങി അവൾ കൈ എത്തിച്ചു
💬 Comments
View all comments