Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]
ഉച്ചക്ക് മുൻപുള്ള ഒരു കാറ്റോടു കൂടിയ കാലാവസ്ഥയിൽ അവിടെ ഇരിക്കാൻ നല്ല രസമാണ്. ഞങ്ങൾ അവിടെ ഇരുന്നു ആവണി എന്റെ സൈഡിൽ മേലേക്ക് ചാരി കാൽ ബഞ്ചിൽ വച്ചു ഇരുന്നു. തിരിഞ്ഞാൽ മുല ചാലിന്റെ തുടക്കം കാണാം
ആവണി : എടാ
ഞാൻ : എന്താ
ആവണി :നമുക്ക് ഉച്ചക്ക് ശേഷം പോയാൽ പോരെ അവിടെ ചെന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലലൊ
ഞാൻ : അമ്പലത്തിൽ പോകണ്ടേ
ആവണി : വൈകീട്ടത്തെ ശീവേലിക്ക് മുന്നേ അങ്ങേതാം
ഞാൻ : ഇവിടെ ഇരുന്നിട്ട് എന്താ
ആവണി : ചുമ്മാ
ഞാൻ : മ്മ്
ഞാൻ : എടി നിന്റെ പുറകെ നടന്നിരുന്ന ആ ചെക്കന്റെ കാര്യം എന്തായി?
ആവണി :ചൊവ്വ ദോഷം ഉണ്ടെന്ന് കേട്ടപ്പോ ആ ഭാഗത്തു വന്നിട്ടില്ല
ഞാൻ : ചൊവ്വാ ദോഷം തേങ്ങേടെ മൂട്.
പാവം ഗീത മേമ ഒരു കാര്യവും ഇല്ലാതെ ആണ് അത് ഇങ്ങനെ ഒറ്റക്ക് കഴിയുന്നെ. നിനക്കും അത് പോലെ ആകണോ?
ആവണി : മനസിലായില്ല
ഞാൻ : വീട്ടിൽ നിന്ന് ആലോചിച്ച് നിനക്ക് കല്യാണം എളുപ്പന്ന് നടക്കില്ല. ആരേലും ലൈൻ ഉണ്ടാരുന്നെങ്കി ആ വഴി നോക്കിക്കൂടാരുന്നോ?
ആവണി : എന്താടാ? നിനക്ക് എന്നെ സഹിച്ചു മടുത്തോ?
ഞാൻ : ഈ പറഞ്ഞത് പറഞ്ഞു ഇനി പറഞ്ഞാൽ നീ എന്റെ സ്വഭാവം അറിയും.
ആവണി ചിരിച്ചു
ഞാൻ മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ
ആവണി : നീ പിണങ്ങിയോ?
വീണ്ടും ഞാൻ മിണ്ടിയില്ല അവളെന്നെ കുറെ വിളിച്ചിട്ടും ഞാൻ മിണ്ടിയില്ല അവൾ തിരിഞ്ഞു
💬 Comments
View all comments