Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
കൂട്ടത്തിലെ നമ്മുടെ പ്രായക്കാരനും സർവോപരി എന്റെ ആത്മസുഹൃത്തുമായ നാട്ടിലെ ആസ്ഥാന ചെത്തുകാരൻ ഷിബുവിനെ ബാഗ് ഏല്പിച്ച് കൊച്ചച്ചൻ അവിടെ ഇറങ്ങി, എന്നിട്ട് എന്നെ വീട്ടിലാക്കി വണ്ടിയുമായി വരാൻ പറഞ്ഞു. ഞങ്ങൾ യാത്ര തുടർന്നു അവൻ കോളേജ് വിശേഷങ്ങൾ തിരക്കി എന്റെ ബാഗ് തപ്പാൻ തുടങ്ങി "ഒന്നും ഇല്ലേ മൈരേ "
ഞാൻ: ഇല്ലടാ കോപ്പേ വാങ്ങിയില്ല
നമുക്കില്ലാവർക്കും ഉണ്ടാകുമല്ലോ നമ്മുടെ സകല ഉഡായിപ്പും അറിയുന്ന ഒരു കൂട്ടുകാരൻ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ തെണ്ടി. ഇവന് വേണ്ടി മാത്രമാണ് ഞാൻ തമിഴൻ ബ്രാൻഡ് സാധനം കൊണ്ട് വരുന്നത് അതിന്റെ പേരിൽ ആവണിയുടെയും സ്മിത ചേച്ചിയുടെയും മുൻപിൽ ഞാൻ കുറച്ച് ദിവസത്തേക്ക് കുടിയൻ ആകേണ്ടി വന്നിട്ടുണ്ട്.
ഷിബു : പുല്ല് അവരോടു ചോദിച്ചാൽ തരില്ല ഉത്സവത്തിന് ഇനി ഞാൻ പച്ചക്ക് നടക്കണ്ടേ
ഞാൻ : ചെത്തിയിറക്കുന്നത് അമൃതൊന്നും അല്ലാലോ അതും കള്ളല്ലേ?
ഷിബു : കണ്ട് കണ്ട് മടുത്തു പിന്നാ അത് കുടിക്കുന്നെ
ഞാൻ : നീ സെന്റി ആകല്ലേ കുമാർ മാമൻ (ജിഷ അമ്മായിടെ ഭർത്താവ് ) ഗേൾഫിന്ന് കൊണ്ട് വന്നതിൽ ഒന്ന് നമുക്കെടുക്കാം നമുക്ക് ഫോറിൻ തന്നെ പെടക്കാം
ഷിബു : അത് നിന്റെ കൊച്ചച്ചന്മാർ താങ്ങില്ലേ
ഞാൻ : ഒരെണ്ണം അടിച്ചു മാറ്റി വക്കാൻ ഞാൻ ജിഷമായിയോട് പറഞ്ഞിട്ടുണ്ട് അത് പൊക്കാം
ഷിബു : എങ്കിൽ വോക്കെ.
വണ്ടി എന്റെ വീടിന്റെ ഗേറ്റിൽ നിന്നു. അച്ഛൻ ഉണ്ടാക്കിയ ആ വീട്ടിലാണ് ഞാൻ കിടക്കുന്നത് ഞാനില്ലാത്തപ്പോൾ ആവണിയൊ ശ്രീകുട്ടിയോ സ്മിത ചേച്ചിയോ അങ്ങനെ ആരെങ്കിലും ഒക്കെ വന്നു കിടക്കും. തറവാട് അതിനോട് അടുത്ത് തന്നെ ആണ് അവിടെ ജയൻ കൊച്ചച്ചൻ താമസിക്കുന്നു വിജയൻ കൊച്ചച്ചൻ 4 വീട് മാറിയും, ജിഷ അമ്മായി തറവാടിന്റെ അടുത്തായും അവരവർക്ക് കിട്ടിയ ഭാഗത്തിൽ തന്നെ വീട് വച്ചിരിക്കുന്നു. ശരിക്ക് പറഞ്ഞാൽ 8 ഏക്കർ സ്ഥലത്താണ് 3 വീട് നിൽക്കുന്നത് വീട് വക്കാനുള്ളതും അതിന് ചുറ്റിനുമായി 20 സെന്റ് ഒഴിച്ചുള്ള അമ്മായിയുടെ ഭാഗം പഴയന്നൂർ അടുത്തുള്ള റബ്ബർ തോട്ടവുമായി അച്ഛൻ വച്ചു
💬 Comments
View all comments