Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
ശരിയാക്കി തരാടി എന്ന് പറഞ്ഞു അകത്തു കേറാൻ പോകുമ്പോഴേക്കും ജിഷമ്മായി അങ്ങോട്ട് വന്നു.
ശബ്ദം കേട്ട് വന്ന അമ്മായി എന്താടാ അവളെന്തേലും ഒപ്പിച്ചോ?
ഞാൻ : ഇല്ലമ്മായി അത് എന്റേന്ന് കിട്ടും അതിനാ
അമ്മായി : രണ്ട് തല്ലിന്റെ കുറവുണ്ട് അവൾക്ക്
ഞാൻ : അത് ഞാൻ കൊടുക്കാം.
അമ്മായി :നീ ആദ്യം വന്നു ചായ കുടിക്ക് വിജയേട്ടൻ നിന്നോട് രാവിലെ അവിടെ ചെല്ലാൻ പറഞ്ഞിരുന്നു വീണയെ കൊണ്ട് എങ്ങോട്ടോ പോകണം എന്ന്.
പുല്ല് രണ്ട് ദിവസം കഴിഞ്ഞാൽ ഒന്നാം ഉത്സവം ആണ് അതിന്റെ പരിപാടികൾ എല്ലാം റെഡിയാകുന്നെ ഒള്ളു അതിന്റെ ഇടക്ക് എങ്ങോട്ടാണാവോ.
അമ്മായിടെ വീട്ടിലോട്ട് നടക്കുമ്പോൾ പുറകിലൂടെ ആവണി വന്നു എന്നെ ഒന്നുടെ തല്ലിയിട്ട് എന്റെ മുന്നിലൂടെ ഓടി പോയി
ഞാൻ എടീ എന്ന് പറഞ്ഞു പിടിക്കാൻ നോകിയെങ്കിലും കിട്ടിയില്ല പക്ഷെ അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് കയ്യിൽ ഒരു വെള്ള കവർ അതിൽ പുസ്തകമല്ല വേറെന്തോ ആണ് എന്താ അത്?
അതാലോചിച്ച് ഞാൻ കൈ കഴുകി ടേബിളിൽ ഇരുന്നു ദോശ കഴിക്കുന്നുണ്ടെങ്കിലും ആലോചന പല വഴിക്കായിരുന്നു എന്താണ് ഇത്ര രഹസ്യം? എന്തിനാ അവൾ ഒളിക്കുന്നത്?
എന്തായാലും അത് കണ്ടു പിടിച്ചേ പറ്റു
അമ്മായി : ഡാ നീ ദോശ തിന്നുന്നോ?അതോ ദോശ നിന്നെ തിന്നുന്നോ?
ഞാൻ : എന്താ അമ്മായി
അമ്മായി : സ്വപ്നം കണ്ടിരിക്കുന്നു അവൻ, കഴിക്കടാ ചെക്കാ ഡിഗ്രിക്ക് പഠിക്കുന്ന ചെക്കനാ കണ്ടാൽ ഇപ്പോഴും പത്തിൽ ആണെന്ന് കരുതും. മുഴുവൻ കഴിക്കാതെ എണീറ്റാൽ പിന്നെ നിന്റെ ഒരു കാര്യവും ഞാൻ തിരക്കില്ല പറഞ്ഞേക്കാം എന്ന് പറഞ്ഞു 2 ദോശ കൂടെ പ്ളേറ്റിലിട്ട് തന്നു.
അകത്ത് നിന്നും വന്ന ശ്രീക്കുട്ടി: അങ്ങോട്ട് ഇട്ട് കൊടുക്കമ്മേ എല്ലും തോലുമായി കണ്ട നാട്ടിൽ കിടന്ന് ചെക്കൻ.
ഞാൻ : ഞാൻ എല്ലും തോലും ആയിട്ടുണ്ട് എങ്കിൽ അത് നീ ഒറ്റ ഒരുത്തി കാരണം ആണ്. ഇവിടെ ഉണ്ടാക്കുന്നത് കമ്പ്ലീറ്റ് നീ ആണ് അകത്താകുന്നെ നിന്റെ കൂടെ പിറന്ന സ്വാതിമോക്ക് പോലും കൊടുക്കില്ല ആർത്തി പണ്ടാരം. അതിന്റെ
💬 Comments
View all comments