Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
സംശയം തോന്നിയാൽ എന്റെ വായിന്നു എങ്ങനേലും അവൻ കാര്യം തിരിഞ്ഞെടുക്കും. വേറെ എന്തെങ്കിലും പറ.
അവർ വിഷയം മാറ്റി കോളേജിലെ എന്തോ കാര്യം പറയാൻ തുടങ്ങി
എന്തോ ഉള്ളു കളികൾ ഉള്ളത് പോലെ എനിക്ക് തോന്നി. അത് കണ്ട് പിടിക്കണം ഇവളുമ്മാരെ അങ്ങനെ വിട്ടാൽ പറ്റില്ല എന്ന് ഞാൻ മനസ്സിൽ കരുതി കുളിക്കാൻ കയറി.
കുളി കഴിഞ്ഞിറങ്ങുമ്പോഴേക്കും അവർ താഴെ പോയിട്ടുണ്ടായിരുന്നു തുണി മാറി വാതിലുകൾ പൂട്ടി ഞാൻ അമ്പലത്തിലേക്ക് ഇറങ്ങി, കാർ കാണാത്തത് കൊണ്ട് അവർ എല്ലാവരും എനിക്ക് മുൻപേ പോയെന്ന് മനസിലായി. ഞാൻ ബുള്ളറ്റെടുത്ത് അമ്പലത്തിലേക്ക് പോയി. ഞാൻ ചെല്ലുമ്പോൾ പൂജക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതേ ഒള്ളു എന്നെ കണ്ടതും ഗീത മേമ വന്നു ഷർട്ട് ഊരി വാങ്ങി എന്നെ തന്ത്രിക്കരികിലേക്ക് പറഞ്ഞു വിട്ടു. തന്ത്രി പൂജ തുടർന്നു കുറച്ച് സമയത്തിന് ശേഷം കുതിരത്തല കയ്യിലെടുത്ത് പ്രദിക്ഷണത്തിനായി ഞങ്ങൾ നീങ്ങി മുൻപിൽ വിളക്കും അതിനു പുറകിലായി ദേവി തിടമ്പേന്തി ആനയും അതിനു പുറകിലായി കുതിരത്തല കയ്യിലെന്തി ഞാനും ബാക്കി ജനങ്ങളും ഇങ്ങനെ ആയിരുന്നു പോയിരുന്നത് എനിക്ക് തുണയായി ഷിബുവും ജയൻ കൊച്ചച്ചനും കൃഷ്ണേട്ടനും എന്നോടൊപ്പം മുന്നിലുണ്ടായിരുന്നു. തുടർച്ചയായ മൂന്ന് പ്രദിക്ഷണത്തിനു ശേഷം കുളക്കടവിൽ തിടമ്പിറക്കി ഞാനും,തിടമ്പുമായി തന്ത്രിയും കുളത്തിൽ മൂന്ന് തവണ മുങ്ങി നിവർന്നു തിരികെ കുതിരചുവട്ടിൽ എത്തി. കുതിര പണിതവർ തട്ടുകളായി എനിക്ക് മുൻപിൽ തല വക്കാൻ തയ്യാറായി നിന്നു.
നാട്ടുകാർ തലയെവിടെ എന്ന് മൂന്ന് തവണ ചോദിച്ചു ഞാൻ മൂന്ന് തവണയും കയ്യിലുണ്ട് എന്ന് മറുപടി കൊടുത്തു. തുടർന്ന് കുതിര തല മുതിർന്ന ആശാരി വാങ്ങി അവർ കൈമാറ്റം നിർത്താതെ തല കുതിരയലുറപ്പിച്ചു കുരവയും ബഹളവും അതിനിടയിൽ വെടികെട്ടും കൂടി ആയപ്പോൾ ഉത്സവത്തിനുള്ള കേളി കൊട്ടി മൂന്ന് തവണ ക്ഷേത്രമണിയടിച്ചു.
നേരെ ക്ഷേത്രത്തിനകത്തേക്ക് കയറി അവിടെ ഒരു ഇലയിൽ വച്ചിരുന്ന പായസവും പടച്ചോറും എനിക്ക് നൽകി, ഞാൻ അവിടെ തന്നെയുള്ള തറയിൽ ഇരുന്ന് അത് കഴിച്ചു അത് കഴിഞ്ഞു എന്നോട് തിരികെ നോക്കാതെ വീട്ടിൽ പൊക്കോ എന്ന് പറഞ്ഞു ഞാൻ ഈറാനോട് കൂടി വണ്ടിയിൽ
💬 Comments
View all comments