Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
: എന്ന് വച്ച് ഇങ്ങനെ അള്ളി പിടിച്ചു ഇരിക്കണോ
അവൾ : ഞാൻ കെട്ടി പോകുന്നവരെ സഹിക്കണ്ടി വരും
ഞാൻ : മ്മ് നല്ലതല്ല
അവൾ ഒന്ന് ചിരിച്ചു
ഞാൻ : നീ എന്തിനാ ആവണിയുമായി വഴക്കുണ്ടാക്കുന്നെ അവൾക്ക് നിങ്ങളെ രണ്ടിനേം എന്ത് കാര്യമാണെന്ന് അറിഞ്ഞുടെ
സ്വാതി : അവൾ മൂത്തതാ എന്ന രീതിക്ക് ഇപ്പോ അങ്ങ് ഭരണം ആണ്
ഞാൻ : ഇന്ന് ഒരു ആവശ്യവുമില്ലാതെ ആണ് നീ വഴക്കുണ്ടാക്കിയെ ഉള്ള കാര്യം പറഞ്ഞിരുന്നെങ്കിൽ കിഴപ്പമില്ലാരുന്നു
സ്വാതി ഒന്നും മിണ്ടിയില്ല
ഞാൻ തുടർന്നു : എന്നാലും നീയെന്നെ ലിപ് ടു ലിപ് അടിച്ചല്ലോ സ്വാതി മോശമായി
കണക്കായി പോയി എന്ന് പറഞ്ഞു അവളെന്റെ തോളിൽ കടിച്ചു എന്നിട്ട് ഒന്നുടെ ചേർന്നിരുന്നു
അവൾ തുടർന്നു : പക്ഷെ അപ്രതീക്ഷിതമായതോണ്ട് എൻജോയ് ചെയ്യാൻ പറ്റിയില്ല, ഒരെണ്ണം കൂടെ തരോ
ഞാൻ : അയ്യട ഇങ്ങ് വാ കിട്ടും എന്റേന്ന്
സ്വാതി എന്റെ ചെവിയിൽ വേദനിപ്പിക്കാതെ കടിച്ചു
ഞാൻ കയ്യ് പുറകിലിട്ടു അവളുടെ മുട്ടിൽ പിച്ചാനുള്ള എന്റെ ശ്രമം പക്ഷെ തുടയിലായി പോയി ആ പിച്ചിന് അധികം വേദനയുണ്ടായില്ല പക്ഷെ
സ്വാതി: വേദനിച്ചു
ഞാൻ : അതിന് വേണ്ടിയാ പിച്ചിയെ
ഞങ്ങൾ അമ്പലത്തിലെത്തി വണ്ടി ഒതുക്കി അമ്പലത്തിന്റെ ഫ്രണ്ടിൽ തന്നെ ഭഗവതിയുടെ രൂപ കളം ഒരുങ്ങിയുട്ടുണ്ട്. നല്ല ഭംഗിയിൽ വരച്ചെടുത്ത രൂപം അത് നോക്കി ഞങ്ങൾ നിന്നു. സ്വാതിയുടെ കൂട്ടുകാരെ കണ്ടപ്പോൾ അവളെങ്ങോട്ട് പോയി പോകുമ്പോൾ വിളിക്കാൻ പറഞ്ഞു
ഞാൻ ഒറ്റക്കായി ഷിബുവും ഇല്ല ഞാൻ ആൽത്തറയുടെ മുകളിൽ കയറി നിന്നു ഇപ്പോൾ എല്ലാവരെയും കാണാം. പൂജ നടക്കുന്നുണ്ട് ഞാൻ ചുറ്റും ഒന്ന് നോക്കി ആളുകൾ ഉണ്ട് പരുപാടി കാണാൻ,ഇടക്ക് എന്നെ നോക്കുന്ന രണ്ട് കണ്ണുകൾ എന്റെ കണ്ണിലുടക്കി. അശ്വതി, അവൾ എന്നേം നോക്കി നിൽക്കുന്നു. ഞാൻ ആദ്യം നോട്ടം മാറ്റി പക്ഷെ പഴയ കാമുകിയെ കാണുമ്പോൾ ഉണ്ടാകുന്ന നെഞ്ചിടിപ്പ് വീണ്ടും അവളെ നോക്കാൻ പ്രേരിപ്പിച്ചു. ആരെങ്കിലും കണ്ടാൽ പ്രശ്നമാകും എന്നോർത്ത് ഞാൻ അവിടെ നിന്നും ആനയെ കെട്ടിയ ഇടത്തേക്ക് മാറി
💬 Comments
View all comments