Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
പൂജിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു ശേഷം കോടി മരത്തിനു കീഴെ പൂജകൾ തുടങ്ങി ശങ്കരൻകുട്ടി ഭാഗവതിയെ കയറ്റി എഴുന്നള്ളിച്ചിരിക്കുന്നു തന്ത്രിയും കൃഷ്ണേട്ടനും ജയൻ കൊച്ചച്ചനും എല്ലാവരും മുൻ നിരയിൽ തന്നെ ഉണ്ട്. ഒരു അരമണിക്കൂർ നേരത്തെ പൂജയ്ക്ക് ശേഷം ക്ഷേത്ര മണി ആചാര പ്രകാരം 5 തവണ മുഴങ്ങി പുറകെ 3 കതിനയും ശേഷം ദേവി ശരണം വിളികൾക്ക് പുറകെ കോടിയേറ്റം നടന്നു ഞങ്ങളെല്ലാവരും കൈകൂപ്പി നിന്നു കൊടിയേറ്റത്തിന് ശേഷം 101 കതിന മുഴങ്ങി ചേച്ചി ചെവി പൊത്തി എന്റെ നെഞ്ചിൽ ചാഞ്ഞു
അത് കഴിഞ്ഞതോടെ ആളുകൾ ആർപ്പുവിളിയുമായി പിരിയാൻ തുടങ്ങി. ചേച്ചി പോകാം എന്ന് പറഞ്ഞു ഞങ്ങൾ പുറത്തേക്ക് നീങ്ങിയപ്പോൾ
" ആ അഞ്ചാം ഉത്സവത്തിന് ഇത് പോലെ രണ്ട് കാലിൽ നടക്കില്ല ഇപ്പോഴേ പറഞ്ഞേക്കാം "
ഞങ്ങളുമായി സ്ഥിരം കച്ചറ ഉണ്ടാകുന്ന ദേശക്കാർ ആയിരുന്നു അത്. കൂട്ടത്തിലുണ്ടായിരുന്ന അമ്മാവന്റെ മകൻ സച്ചു ആണ് ഡയലോഗ് അടിച്ചത്
ഞാൻ തിരിച്ചു പറഞ്ഞു " അങ്ങനെ പറഞ്ഞിട്ട് നീ ഇന്ന് രണ്ട് കാലിൽ വീട്ടിൽ കേറുമോടാ "
ഞാൻ അവരുടെ അടുത്തോട്ടു നീങ്ങി ചേച്ചി എന്നെ പിടിച്ചു വലിച്ചു. അവർ ഉറക്കെ സൗണ്ട് ഉണ്ടാക്കിയ കണ്ടിട്ട് ആണെന്ന് തോനുന്നു ഷിബുവും ബാക്കി നമ്മുടെ പിള്ളാരും അങ്ങോട്ട് വന്നു.സംഗതി അലമ്പിലേക്ക് പോകുന്ന കണ്ടപ്പോൾ അവിടുണ്ടായിരുന്ന രണ്ട് പോലീസുകാർ ഇടപെട്ടു. ചേച്ചി എന്നേം വലിച്ചോണ്ട് പോയി കാറിൽ കേറി ഞാൻ വണ്ടി എടുത്തു. ദേഷ്യം വണ്ടിയിൽ തീർക്കുന്ന പോലെ ഗിയറെല്ലാം വേഗത്തിലായിരുന്നു മാറിയത്
ചേച്ചി: കണ്ണാ ദേഷ്യം വേണ്ട പതുക്കെ പോ വെറുതെ എന്നെ കൊണ്ട് ഓരോന്ന് പറയിക്കരുത് എന്ന് പറഞ്ഞു. ഞാൻ വണ്ടി സ്പീഡ് കുറച്ചു
ഞാൻ : ഇപ്രാവശ്യം അവനെ കിടത്തും ചേച്ചി കുറെ നാളായി ചൊറിയുന്നു
ചേച്ചി : ഈ വാശിക്ക് ആണെങ്കിൽ നീ ഇവിടെ നിക്കണ്ട കോയമ്പത്തൂർ പൊക്കോ ഞാൻ വീട് എത്തട്ടെ അച്ഛനോട് പറയാൻ പോകുവാ. ഒരു പ്രശ്നത്തിലും നിന്നെ വിടാൻ ഉദ്ദേശമില്ല
ഞാൻ ഒന്നും മിണ്ടിയില്ല
45 മിനിറ്റ് ഓട്ടം ഉണ്ട് അവളുടെ കോളേജിലേക്ക്
💬 Comments
View all comments