Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
നിർബന്ധിച്ച്, അല്ലാ പ്രലോഭനത്തിലൂടെ കൂടെ കൂട്ടിയിട്ടുണ്ട് എന്നും മനസിലായി
ചേച്ചി ഒന്നും മിണ്ടിയില്ല
ഞാൻ : എന്താ മിണ്ടാത്തെ, കാര്യം എന്താ എന്ന് എനിക്കറിയില്ല പക്ഷെ അത് നിങ്ങൾക്ക് കുറച്ചു റിസ്ക്കുള്ളതാണ് എന്ന് മനസിലായി. എന്നോട് പറഞ്ഞാൽ ഞാൻ എങ്ങിനെ റിയാകെട് ചെയ്യും എന്ന ടെൻഷൻ ഉണ്ട് രണ്ടാൾക്കും
ചേച്ചി ആകെ വിളറി ഇരിക്കുന്ന പോലെ എനിക്ക് തോന്നി
ഞാൻ : എന്ത് പറ്റി ആകെ വിളറിയല്ലോ നമുക്കെന്തേലും കഴിക്കണ്ടേ എവിടേലും ഹോട്ടലിൽ നിർത്താം
ചേച്ചി : വേണ്ട നീ വണ്ടി വിട് ഏതേലും ജ്യൂസ് കടയിൽ നിർത്യാൽ മതി ഫുഡ് വീട്ടിൽ ചെന്നു കഴിക്കാം
ഞാൻ : ഒകെ ഇനി പറ എന്താ കാര്യം
ചേച്ചി : നീ എനിക്ക് കുറച്ച് സമയം താ, വേണോ വേണ്ടയോ എന്ന് ആദ്യം ആലോചിക്കട്ടെ
ഞാൻ : ഒക്കെ പറഞ്ഞു
അപ്പോൾ ആവണി വിളിച്ചു
ചേച്ചി : എടാ അവൾ ഇതറിയല്ലേ ടെൻഷൻ അടിച്ചു ചാകും
ഞാൻ ഒന്നും മിണ്ടാതെ ഫോൺ എടുത്തു
ആവണി: നിങ്ങൾ എവിടായി
ഞാൻ: തിരികെ വരുന്നു
അവൾ : ചേച്ചി എന്ത്യേ
ഞാൻ : ഉറക്കം ആണ് എന്താടി എന്തേലും വാങ്ങണോ
ആവണി :വേണ്ട അധികം വൈകണ്ട വേഗം ഇങ്ങേത്താൻ നോക്ക്
ഞാൻ : ഓക്കേ
ഫോൺ കട്ടാക്കി ചേച്ചി ഒരു നെടുവീർപ്പിട്ടു ചേച്ചിയുടെ അവസ്ഥ കണ്ടപ്പോൾ ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല വഴിയിൽ കണ്ട ഒരു കൂൾ ബാറിൽ വണ്ടി നിർത്തി
ഒരു വലിയ ബോട്ടിൽ സ്ലൈസ് വാങ്ങി കഴിക്കാൻ ആപ്പിളും
ഞാൻ വണ്ടി എടുത്തു അവൾ ജ്യൂസ് വാങ്ങി കുടിച്ചു ഞങ്ങൾ ഏകദേശം ചേലക്കര എത്താനായിരുന്നു ഇനി അധികം ഇല്ല തോട്ടത്തിലേക്ക്
ഞാൻ ചോദിച്ചു എന്തായി
ചേച്ചി : എന്ത്
ഞാൻ : വേണോ വേണ്ടയോ എന്ന് തീരുമാനിച്ചോ? രണ്ടായാലും എനിക്ക് കാര്യം അറിയണം
ചേച്ചി : അങ്ങനെ പറഞ്ഞാൽ എങ്ങിനെയാ
ഞാൻ : നിങ്ങൾക് ആവശ്യമുള്ള ഒരു കാര്യം ആയിരുന്നു ഇനി വേണ്ട എന്ന് തോന്നി പറഞ്ഞിട്ട് എന്റെ
💬 Comments
View all comments