0%

Chapter Title : ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം]

Author : Kambikathakal Read All Parts 1086

എന്തോ കണക്ക് കൂട്ടീട്ടുണ്ട്. അതാ ജയേട്ടൻ നേരിട്ട് ഇറങ്ങിയേ

ഞാൻ : നമുക്ക് ഉള്ളിൽ കേറാൻ പറ്റുമോ?

സുധി ചേട്ടൻ : കുഴപ്പമില്ല കുമാറേട്ടൻ ഉള്ളതല്ലേ നോക്കി നോക്ക്

ഞങ്ങൾ അകത്തേക്ക് കടന്നു എന്നെ കണ്ടപ്പോൾ ഉച്ചക് അമ്പല പറമ്പിൽ ഉണ്ടായിരുന്ന പോലീസുകാരൻ അകത്തേക്ക് കേറാൻ പറഞ്ഞു

അയാൾ എസ് ഐ യുടെ റൂമിലേക്ക് ഞങ്ങളെ കൊണ്ട് പോയി എസ് ഐ യോടായി പറഞ്ഞു :   ഉച്ചക്ക് ദേ ഈ ചെക്കന്റേം കൂടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടീടേം മെക്കിട്ട്  അവന്മാർ കേറാൻ നോക്കിയതാ സാറേ എല്ലാത്തിനും തുടക്കം. ഇവര് അവിടന്ന് പോയി കഴിഞ്ഞാ ബാക്കി,

ബാക്കി ജയൻ കൊച്ചച്ചൻ പറഞ്ഞു : ആ കുട്ടി എന്റെ മോളാണ് കോളേജിൽ ഒരു ആവശ്യത്തിനായി ഇവര് പോകുന്ന വഴി ആയിരുന്നു

അപ്പോഴാണ് ഞാൻ എസ് ഐ യെ നോക്കിയത് നല്ല പരിചയം ഉള്ള മുഖം പക്ഷെ ഓർക്കാൻ പറ്റുന്നില്ല

എസ് ഐ : ഇയ്യാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്

ഞാൻ : ഞാനും പക്ഷെ പോലീസായിട്ടല്ല അല്ലെങ്കി ഓർത്തേനെ

എസ ഐ : എന്താ ഇയാളുടെ പേര്

ഞാൻ : കണ്ണൻ

എസ് ഐ : ആ ഇപ്പൊ പിടി കിട്ടി എഡോ നമ്മൾ തമ്മിൽ ഇയാളുടെ കോളേജിൽ വച്ച് കണ്ടിട്ടുണ്ട് ഓർക്കുന്നുണ്ടോ .

ഞാൻ സംശയത്തോടെ ചോദിച്ചു: അമൃതയുടെ അങ്കിൾ ആണോ

എസ് ഐ : അപ്പൊ ഓർമയുണ്ട്

പുള്ളി കസേരയിൽ ഇരിക്കുകയായിരുന്ന കൊച്ചച്ചനോടും കൃഷ്ണേട്ടനോടും പറഞ്ഞു

എന്റെ പെങ്ങളുടെ മോള് പഠിക്കുന്നത് ഇദ്ദേഹത്തിന്റെ ക്ലാസിലാണ്. അവിടെ ജോയിൻ ചെയ്തെന്റെ രണ്ടാം ആഴ്ച റാഗിംഗിന്റെ പേരിൽ സീനിയർ പിള്ളേർ അവളുടെ ദേഹത്ത് കൈ വച്ചു.  ഇവരെല്ലാം കൂടി അവന്മാരെ തല്ലി പതം വരുത്തിയിരുന്നു. അന്ന് ഇവരുടെ ഭാഗത്ത് നിന്ന് സംസാരിച്ച് നടപടി ഒക്കെ ഒഴിവാക്കാൻ ഞാനും ചേച്ചിയും  കുറച്ചു കഷ്ടപ്പെട്ടു. എന്നെ നോക്കി ഇയ്യാളെന്താ ഇവിടെ?

ജയൻ കൊച്ചച്ചൻ എന്നെ ഒന്ന് നോക്കി

ഞാൻ : എന്റെ വീട് ഇവിടാണ് (ഞാൻ ജയൻ കൊച്ചച്ചനെ ചൂണ്ടി കാണിച്ചു) എന്റെ കൊച്ചച്ചൻ

💬 Comments

View all comments