Chapter Title : ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം]
ആനകളും ഒരേ പോലെ നീങ്ങി നടപന്തലിൽ എത്തി വലിയ കേശവൻ മുന്നോട്ട് കയറി നിന്നു അറ്റത് നിൽക്കുന്ന രണ്ട് ആനകൾ ബാക്കി രണ്ടിന്റേം പുറകിലായി സ്ഥാനം പിടിച്ചു. ഞാൻ ചുറ്റും നോക്കി എല്ലാവരും എന്നേം ഷിബുവിനേം നോക്കുന്നു. കമ്പനികാർ ഞങ്ങളെ കമന്റടിക്കാൻ തുടങ്ങി ഞങ്ങൾ തിരിച്ചും. ജയൻ കൊച്ചച്ചൻ ആനപ്പാനോട് സംസാരിച്ചു താഴെ നിപ്പുണ്ട്. ഞാൻ പുള്ളിയെ വിളിച്ചു.
ഞാൻ കലിപ്പിട്ടു : ഇതിനുള്ളത് ഞാൻ തരാം
ജയൻ കൊച്ചച്ചൻ കളിയാക്കി : ഏതാ റമ്മോ വിസ്കിയോ
ഞാൻ : അത് ഞാൻ ഇവിടന്ന് ഇറങ്ങട്ടെ എന്നിട്ട്
അപ്പോഴേക്കും വീട്ടിൽ ഉള്ളവർ അമ്പലത്തിനകത്തു നിന്നും അങ്ങോട്ട് വന്നു. എന്നെ ആനപ്പുറത് കണ്ട് അമ്മമാർ അന്തം വിട്ട് നിന്നു. സ്മിത ചേച്ചി ഫോൺ എടുത്ത് എന്റെ ഫോട്ടോ എടുക്കാൻ തുടങ്ങി. സ്വാതിയും ശ്രീകുട്ടിയും അനുമോളും നിന്ന് എന്തോ പറഞ്ഞു ചിരിക്കുന്നു. ആവണി ആകെ പേടിച്ച പോലെ നെഞ്ചിൽ കൈവച്ചു നില്കുന്നു
അമ്പിളി കുഞ്ഞമ്മ ആനയുടെ സൈഡിലേക്ക് വന്നു
അമ്പിളി കുഞ്ഞമ്മ : ഡാ ഇങ്ങോട്ട് ഇറങ്ങടാ
ഞാൻ : കെട്ടിയോനോട് പറ
അമ്പിളി കുഞ്ഞമ്മ കൊച്ചച്ഛനുമായി തർക്കത്തിലായി
ആവണിയും കുഞ്ഞമ്മയോടൊപ്പം ചേർന്നു കൊച്ചച്ചൻ അടുക്കുന്ന മട്ടില്ല. കുഞ്ഞമ്മ പോയിട്ടും ആവണി അവിടെ അമ്പലത്തിന്റെ ചുമരിൽ ചാരി നിന്നു.ആവണി എന്നെ നോക്കി അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ടെൻഷൻ ഞാൻ കണ്ടു ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന തുണികവർ അവൾക്കിട്ട് കൊടുത്തു. അവളത് കയ്യിൽ പിടിച്ചു
അവൾ : നീ ഇങ്ങോട്ട് ഇറങ്ങ് ഞാൻ തരാം
ഞാൻ അവളോട് കുഴപ്പമില്ല എന്ന് കാണിച്ചു
അവൾ : എന്നെ കണ്ണുരുട്ടി
ഷിബു : എടി ആ കണ്ണ് എടുത്തകത്തിട് ഇവന് ഒന്നും വരില്ല ഞാൻ നോക്കിക്കോളാം.
അവൾ : നീ പോടാ
ഞാൻ : ആവണി നീ അങ്ങോട്ട് പൊക്കോ
അവൾ കുറച്ചു കൂടി മാറി എന്നെ നോക്കി നിന്നു. പാവം നല്ല ടെൻഷൻ ഉള്ളതായി തോന്നി. എനിക്ക് കണ്ടിട്ട് ചിരി വന്നെങ്കിലും പുറത്ത് ഗൗരവം കാണിച്ചു. അവളെ ഞാൻ കണ്ണുരുട്ടി. അവൾ പോടാ എന്ന്
💬 Comments
View all comments