Chapter Title : ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം]
ആളായി എന്ന് കണ്ടപ്പോൾ അവളെന്നോട് ഇനി മോൻ പോയി വളണ്ടിയർ ആയിക്കോ ഞാൻ അവരുടെ കൂടെ കാണും എന്ന് പറഞ്ഞു സ്വാതിയേം കൂട്ടുകാരേം ഒകെ കാണിച്ചു
ഞാൻ ഒന്ന് ചരിച്ചതെ ഒള്ളു. ഞാൻ ഷിബുവിന്റേം ബാക്കി ടീമിന്റേം ഒപ്പം കൂടി മേളക്കാർക്ക് വേണ്ട വെള്ളം ഓക്കെ ഏർപ്പാടാക്കി എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ മുന്നിലുണ്ടായിരുന്നു. ഇടക്ക് സ്വാതി ഷിബുവിനെ അവർക്കെല്ലാവർക്കും പരിചയപെടുത്തി.ഫുൾ ബിസി ആയപ്പോൾ എന്നിലെ മടിയന് ആനപ്പുറം ആയിരുന്നു ഭേദം എന്ന് തോന്നി. കലാശത്തിന്റെ സമയത്ത് സച്ചുവും ടീമും ഉണ്ടായിരുന്നു എങ്കിലും പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല പോലീസുകാർ കൂടുതലും ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ സമയം 7 മണി ആയിരുന്നു ദീപാരാധനയ്ക്കായി അമ്മമാരെല്ലാം കുളി കഴിഞ്ഞു വൃത്തിയായി എത്തിയിരുന്നു. സെറ്റുമുണ്ടിലും സാരിയിലും ദാവണിയിലും ഒക്കെ ആയി സാമാന്യം നല്ല കളക്ഷൻ ഞാനും ഷിബുവും കൂടെ എടുത്തു. ദീപാരാധനയുടെ സമയം ഞങ്ങൾ കസിൻസ് എല്ലാം അമ്പലത്തിന്റെ അടുത്തായി ഒത്തു കൂടി
ഞാൻ സ്വാതിയോട് : എടി ഷിബുവിനെ പരിചയ പെടുത്തിയോ
സ്വാതി : അതൊക്കെ നടന്നു. അവക്ക് ചെറിയ ഇളക്കം ഒക്കെ ഉണ്ട് പരിചയ പെടുത്തുന്ന നേരം അവളെന്റെ കൈ പിച്ചി എടുക്കുവാരുന്നു. പക്ഷെ ഒന്നും പറയാനുള്ളത് ഒന്നും ആയിട്ടില്ല.
ഞാൻ : ആ പയ്യെ മതി
അപ്പോഴേക്കും ദീപാരാധന കഴിഞ്ഞു നടതുറന്നു. ഞങ്ങൾ വെളിയിൽ നിന്ന് തൊഴുതു. എനിക്ക് നല്ല ക്ഷീണം ആയിട്ടുണ്ടായിരുന്നു ഇനി രാത്രി നാടകം കൂടി ഉണ്ട് അതിന് നിക്കണോ എന്ന് ഞാൻ ചിന്തിച്ചു. അവരോട് ചോദിച്ചപ്പോൾ എല്ലാവർക്കും വരണം എന്ന് പറഞ്ഞു. നാടകത്തിനു വരാനായി കുഞ്ഞമ്മമാരും അമ്മായിയും ഒക്കെ നേരത്തെ പോയിട്ടുണ്ടായിരുന്നു. കൊച്ചച്ചൻ ഒരു ട്രിപ്പ് കൂടെ അടിച്ചു ബാക്കി ഉള്ളവരെ കൊണ്ട് വിട്ടു. പുള്ളി റെഡി ആയി വരുന്നത് വരെ അവിടെ ഉണ്ടാകണം എന്ന് പറഞ്ഞു. ആവണി എന്റെ കൂടെ പോകാം എന്ന് പറഞ്ഞു അവളുടെ കൂട്ടുകാരികളുടെ അടുത്തേക്ക് പോയി. ഞാൻ അവിടെ എല്ലാം ചുറ്റി കറങ്ങി ആനക്കാരുടെ അടുത്തെത്തി. അവരുടെ സാഹസ കഥകൾ കേട്ട് ഇരുന്നു. അൽപ സമയം കഴിഞ്ഞു ഷിബുവിന്റെ ഫോൺ
💬 Comments
View all comments