ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1 [ANOOP SS]
📝 Ongoing
👁 743K views ❤ 257 likes 💬 50 comments
എല്ലാ കൂട്ടുകാർക്കും നമസ്കാരം. “ പെരുമഴ നൽകിയ മധുചഷകം ” എന്ന കഥയ്ക്ക് ശേഷം വലിയൊരു ഇടവേള കഴിഞ്ഞു എഴുതുന്ന കഥയാണ്. ദുബൈയിൽ കമ്പിക്കുട്ടൻ സൈറ്റ് കിട്ടാതായതോടെ കഥകൾ ഒന്നും വായിക്കാൻ കഴിയാതായിരുന്നു. ഒടുവിൽ ഡോക്ടർ കുട്ടന്റെ നിർദ്ദേശപ്രകാരം super vpn ഉപയോഗിച്ച് കയറി വായന തുടങ്ങി. ഇതിന്റെ പേരിൽ അകത്താകുമോ എന്ന പേടി ഇല്ലാതില്ല. എന്തായാലും എല്ലാരും കഥ വായിക്കണം, വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അനൂപ് എസ് എസ് .
ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1
Ulsavaraathriyile Unmaada Lahariyil Part 1 | Author : ANOOP SS
"ഒന്നു വേഗം വാടാ ഇല്ലെങ്കിൽ ആടു കിടന്നിടത്തു ഒരു പൂട പോലും കാണില്ല."
"ഈ കൂരിരുട്ടിൽ എന്തെങ്കിലും കാണാൻ കഴിയണ്ടേ, നീയൊന്നു മെല്ലെ നടക്കൂ" ദേഷ്യപ്പെട്ടു നടക്കുന്ന അജിത്തിനെ സമാധാനിപ്പിച്ചുകൊണ്ടു ഗോകുൽ പറഞ്ഞു.
"എടാ പൊട്ടാ ഇങ്ങനെ ആടി ആടി നടന്നു അവിടെ ചെല്ലുമ്പോഴേക്കും അവന്മാർ അതടിച്ചുതീർക്കും. പിന്നെ ഈ രാത്രി വേറെ എങ്ങുന്നും കിട്ടുകയുമില്ല." അജിത്തിന്റെ പരിഭവം.
"എടാ എനിക്ക് വേണ്ട നീ അടിച്ചോ. അമ്മ എപ്പോഴാ വിളിക്കുന്നതെന്നറിയില്ല. എല്ലാരും അമ്പലത്തിലുണ്ട്. പോകുമ്പോൾ വിളിക്കാമെന്നാ പറഞ്ഞത്."
"അതുനന്നായി, എടാ കോപ്പേ നീ ഇതു നേരത്തെ പറഞ്ഞെങ്കിൽ ഞാനിവിടെ നിന്നെക്കാത്തു നിൽക്കേണ്ട വല്ല കാര്യവുമുണ്ടോ. എനിക്കിതു തന്നെവേണം."
"ഓഹ് ഇനി അതിന്റെ പേരിൽ ഉടക്കണ്ട. ഞാൻ അടിച്ച
💬 Comments
View all comments