Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]
കെട്ട്യോന്റെ കാര്യം. മാത്രമെ നോക്കുന്നുള്ളു."
(അമ്മ ചിരിച്ചുകൊണ്ട് അവളുടെ തോളിൽ പിടിച്ചു പറഞ്ഞു ).
ഞാൻ അവളെ നോക്കി....
എന്റെ പൊന്നോ ഒടുക്കത്തെ അഭിനയം പകച്ചു പോയ് എന്റെ ബാല്യം"""..... (ഉത്തര നാണത്തോടെ ചിരിക്കുന്നു. ഇവൾ വളരെ പ്ലാൻ ചെയ്താണ് വന്നിരിക്കുന്നതെന്നു എനിക്ക് മനസിലായി...)അമ്മ പോയതും അവൾ എന്നെ നോക്കി ഒരു പുച്ഛം... എന്നിട്ട് കുണുങ്ങി കുണുങ്ങി അടുക്കളയിലേക് പോയ്.....
നല്ല വിശപ്പുണ്ടാരുന്നു. നല്ലോണം ഫുഡ് അടിച്ച ശേഷം പാത്രം കൊണ്ടുപോയി ഞാൻ വാഷ് ബെസനിൽ കഴുകാൻ നേരം അമ്മ അടുത്ത് വന്നു..
." ഹരി അതവിടെ വയ്ക്കു അമ്മ കഴുകിക്കോളാം.... മോനെന്തെങ്കിലും അമ്മയോട് പറയാനുണ്ടോ".....
("ഞാൻ അമ്മയുടെ പുറകിലേക്ക് നോക്കി ഉത്തര അവിടെങ്ങാനും ഉണ്ടോന്നു) "
ഉത്തരയെ അന്നോ നോക്കുന്നെ അവള് റൂമിലേക്കു പോയി... ".. മോൻ പറ!! (അമ്മ എന്നോടയ് പറഞ്ഞു...)
ഒന്നുമില്ലമ്മേ..ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല എനിക്ക് ഇത്ര വേഗം ഒരു കല്യാണം നടക്കുമെന്ന്....(പാത്രം താഴെ വച്ചു കൊണ്ട് ഞാൻ പറഞ്ഞു )
അതെന്ത നിനക്ക് പെണ്ണ് കിട്ടില്ലേ. നിന്നെ അത്രയ്ക്കു കൊള്ളില്ലേ
( അമ്മ ചോദിച്ചു, ഞാൻ ഒന്നും മിണ്ടാതെ നിന്നു)
പണ്ട് കോളേജിൽ എന്തോ വിഷയം ഉണ്ടായിട്ടുണ്ട് എന്നെനിക് അറിയാം. പക്ഷെ നീ ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ല... ഇനിയും അതാണോ നിന്റെ പ്രശ്നം... ആണെങ്കിൽ അതൊക്കെ മോനെ മറക്കാൻ നോക്കണം. കാരണം ഇന്ന് നിൻറെ കൂടെ ഒരു പെണ്ണുണ്ട്. നിന്നെ വിശ്വസിച്ചു വന്നവൾ
( അമ്മ പറഞ്ഞു നിർത്തി, അമ്മയ്ക്കറിയില്ലല്ലോ അത് തന്നെയാണ് പ്രശ്നം എന്ന്. )
മോൻ ഇപ്പൊ റൂമിൽ ചെന്ന് അവളോട് മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്ക്.. കേട്ടോ.. കേട്ടൊന്നു..
( ഞാനൊന്ന് മൂളി )മ്മ്മ്മ്.... ( പയ്യെ അവിടുന്നു നീങ്ങി )
റൂമിൽ എത്തിയ ഞാൻ കാണുന്നത് ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന ഉത്തരയെ ആണ്.... രണ്ടും കല്പിച്ചു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്...
" എന്താണ് ഉദ്ദേശം... എനിക്ക് ഒന്നും മനസിലാവുന്നില്ല.."
(ഞാൻ അവളോട് ചോദിച്ചു........അവൾ തിരിഞ്ഞ് എന്നെ നോക്കി.. ഒരു പുച്ഛിച്ച ചിരി.)
""എന്റെ ഉദ്ദേശം ഒക്കെ. മോനു
💬 Comments
View all comments